വെയിലും ചുള്ളുപൊള്ളുന്ന ചൂടുമൊന്നും മാമുട്ടിയുടെ ചരക്കുവണ്ടിക്ക് ഒരു തടസ്സമല്ല

മലപ്പുറം: വെയിലും പൊള്ളുന്ന ചൂടുമൊന്നും മാമുട്ടിയുടെ ചരക്കുവണ്ടിക്ക് ഒരു തടസ്സമല്ല.
പൊന്നാനി അങ്ങാടിയുടെ പാതകളിലൂടെ മാമുട്ടിയുടെ ഉന്തുവണ്ടി ചരക്കുകളുമായി കുതിക്കും. 30 വര്‍ഷത്തിലേറെയായി ഈ ഉന്തുവണ്ടിയാണ് മാമുട്ടിയുടെ ജീവിതം. കാലം ഏറെയായെങ്കിലും പേരിനപ്പുറത്തേക്ക് മാമുട്ടിക്ക് രേഖകള്‍ ഒന്നുമില്ല. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും ഇല്ല. എങ്കിലും നാട്ടുകാരുടെ പട്ടികയില്‍ മാമുട്ടി അവരുടെ സ്വന്തം ഡ്രൈവറിക്ക ആണ്.
ഉന്തുവണ്ടിയാണെങ്കിലും തിരിവും വളവും എത്തുമ്പോള്‍ മാമുട്ടി സ്റ്റിയറിങ് വളയ്,ക്കും ഗിയര്‍ മാറ്റും, കൈകൊണ്ട് ആക്ഷനും കാണിക്കും. ഒപ്പം, ഹോണിന്റെ ശബ്ദവും പുറപ്പെടുവിക്കും. അങ്ങനെ നാട്ടുകാര്‍ നല്‍കിയ പേരാണ് ‘ഡ്രൈവറിക്ക’. മാമുട്ടിയുടെ മൂപ്പനായ മുഹമ്മദ് കുട്ടിയുടെ ഉന്തുവണ്ടിയാണ് മാമുട്ടിക്ക് നല്‍കിയത്. ഇതിന്റെ വാടകയിനത്തില്‍ ചെറിയ തുക മൂപ്പന് നല്‍കും. ഒരുകാലത്ത് കാളവണ്ടിയിലായിരുന്നു പൊന്നാനിയുടെ ചരക്ക് ഗതാഗതം. കാലം യന്ത്രങ്ങള്‍ക്ക് വഴിമാറിയതോടെ കാളവണ്ടികളുടെ മണികിലുക്കം നിലച്ചു. ഉന്തുവണ്ടിക്കാര്‍ പലരും വേറെ തൊഴിലിടം കണ്ടെത്തിയെങ്കിലും മാമുട്ടി ഉന്തുവണ്ടിയെ കൈവിട്ടില്ല. 52ലും ആ യാത്ര തുടരുകയാണ്. ഒരു ചാക്കിന് 20 രൂപയാണ് കൂലി. ഒരുദിവസം 500 രൂപയെങ്കിലും കൂലിയിനത്തില്‍ ലഭിക്കും. പേട്ടയില്‍നിന്ന് ജങ്ഷനിലേക്കാണ് കൂടുതലും ചരക്കെത്തിക്കുന്നത്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]