പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിക്കണമെന്ന പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിക്കണമെന്ന പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

മലപ്പുറം:പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് ഫേസ്ബുട്ടില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
.പൊലീസിനെതിരെ ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കപ്പാടം മുണ്ടശ്ശേരി മുഹമ്മദ് അലിയെയാണ് (ബാപ്പുട്ടി, 42) അറസ്റ്റ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ ഒത്തുചേരുന്നത് പൊലീസ് വിലക്കിയിരുന്നു.

ഇതില്‍ പ്രകോപിതനായ ഇയാള്‍ പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ പൊലീസിനെതിരെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. പോസ്റ്റ് സമൂഹത്തിലെ പൊതുസമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ളതിനാലാണ് കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടപടികള്‍ക്ക് ശേഷം പ്രതിക്ക് ജാമ്യം അനുവദിച്ചു.

 

Sharing is caring!