കുഞ്ഞാലിക്കുട്ടിയെ ബി.ജെ.ബി അനുകൂലിയാക്കി മുന്‍ മഞ്ചേരി എം.എല്‍.എ അഡ്വ.എം.ഉമ്മറിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്
മലപ്പുറം: ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ ബി.ജെ.ബി അനുകൂലിയാക്കി മുന്‍ മഞ്ചേരി എം.എല്‍.എ അഡ്വ.എം.ഉമ്മറിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്. കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രമാണ് ഉമ്മര്‍ സ്റ്റാറ്റസാക്കിയത്. ‘ബിജെപി അല്ല, സിപിഐഎം ആണ് മുഖ്യശത്രു. സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികള്‍’ എന്നാണ് ചിത്രത്തിലെ പരാമര്‍ശങ്ങള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയും കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോയും കൂട്ടിച്ചേര്‍ത്ത രീതിയിലാണ് ചിത്രം.
അബദ്ധം മനസിലായി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം സ്റ്റാറ്റസ് നീക്കം ചെയ്തു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആരോ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും വാട്സ്ആപ്പ് പ്രവര്‍ത്തനത്തെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും ഉമ്മര്‍ വിശദീകരിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ മലപ്പുറത്ത് ലീഗ് ചേര്‍ന്ന ഉന്നതതലയോഗം സമാപിച്ചു. തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് ലീഗ് യോഗത്തില്‍ വിലയിരുത്തി. യുഡിഎഫിന്റെ തോല്‍വിയില്‍ ലീഗിലെ അണികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്തിനു തൊട്ടു പിന്നാലെ ഉള്ള യോഗം ഏറെ ശ്രദ്ധേയമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനമടക്കം യോഗം വിലയിരുത്തി. യോഗത്തിനു ശേഷം നിയമസഭ കക്ഷി നേതാവിനെയും മറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തവരെയും ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന സാഹചര്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കണം. ലീഗിന്റെ പ്രവര്‍ത്തത്തെ സംബന്ധിച്ച് വസ്തുതകള്‍ കാണാതെ അതിശയോക്തി പരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വളരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ കോട്ടകള്‍ കാത്തുവെച്ചത് അഭിമാനകരമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മലപ്പുറത്ത് ലീഗിന്റെ പ്രകടനം വലിയ സംതൃപ്തി നല്‍കുന്നുണ്ട്. യൂത്ത് ലീഗിന്റെ വിമര്‍ശനങ്ങളും പികെ ഫിറോസിന്റെ തോല്‍വിയും വിശാലമായ മറ്റൊരു യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലമെന്ററി ഉപനേതാവായി എംകെ മുനീര്‍, സെക്രട്ടറിയായി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറര്‍ എന്‍എ നെല്ലിക്കുന്ന് എന്നിങ്ങനെയാണ് മറ്റ് ഭാരവാഹികള്‍.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]