മലപ്പുറം കോവിഡ് ബാധിച്ച് മരിച്ചത് 703 പേര്
മലപ്പുറം: മലപ്പുറത്ത് ഒരു കോവിഡ് മരണംകൂടി. മഞ്ചേരി തുറക്കല്‍ കട്ടപ്പാറയിലെ കോതാളത്തില് അബ്ദുല്‍ ജലീല്‍ (54) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഭാര്യ റഹ്മത്തുന്നീസ. മകള്‍ ഫാത്തിമ. മരുമകന് നിസാര്‍
അതേ സമയം ലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണം 4,000 ന് മുകളില്‍ തന്നെ തുടരുകയാണ്. ബുധനാഴ്ച 4,166 പേര്‍കൂടി വൈറസ് ബാധിതരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ 3,932 പേര്‍ക്കാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 218 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ എട്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
62,063 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 42,982 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,001 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 213 പേരും 252 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 11 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.
കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിനിടയിലും പരമാവധി രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ജില്ലയിലെ ആരോഗ്യ സംവിധാനത്തിന് സാധിക്കുന്നുണ്ട്. ബുധനാഴ്ച മാത്രം 2,711 പേരാണ് രോഗമുക്തരായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,37,523 ആയി. ഇതുവരെയായി ജില്ലയില്‍ 703 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]