നോമ്പ് തുറന്നതിനുശേഷം സവാരിക്കിടെ മലപ്പുറം സ്വദേശി കര്‍ണാടകയില്‍ വാഹനം ഇടിച്ച് മരിച്ചു
മലപ്പുറം: നോമ്പ് തുറന്നതിനു ശേഷം റൂംമില്‍ നിന്ന് സവാരിക്കായി ഇറങ്ങിയ യുവാവ് വാഹനം തട്ടി മരിച്ചു, ചെറുമുക്ക് ജീലാനി നഗറിലെ മീത്തില്‍ മികച്ചാന് ഉമ്മര്‍ – സൈനബ എന്നവരുടെ മകന് സമദ് ( 39) റോഡ് സൈഡില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്, കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ യെല്ബുര്ഗ്ഗയില് സഹോദരങ്ങളും ചേര്‍ന്ന് ഇരുവത് വര്‍ഷത്തോളമായി റൈയിന്ബോ ബേക്കറി നടത്തി വരികയായിരുന്നു,, പതിവായി റോഡില്‍ നടക്കാറുണ്ട് സമദ് നോമ്പ് തുറന്നതിനു ശേഷം ബേക്കറിയുടെ തോട്ടടുത്ത് തന്നെയാണ് അപകടം സംഭവിച്ചത്, റോഡ് സൈഡിര്ല് മരിച്ച് കിടക്കുന്നത് ആദ്യം നാട്ടുകാരാണ് കണ്ടത്, ഉടന്‍ ബേക്കറിക്കാരേയും കുട്ടി മൃതദ്ധേഹം തോട്ടടുത്ത യെല് ബുര്ഗ്ഗ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.,ഇടിച്ചിട്ട വാഹനത്തേ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല, പോലീസ് സ്ഥലത്ത് എത്തി പരിശോദനടത്തിയിരുന്നു,, ഭാര്യ: വലിയ പീടിയേക്കല്‍ സമീറ,മക്കള്‍ : സിബില്‍ ഷാന്‍, ഷെയിന്‍, നഫ് വ,സഹോദരങ്ങള്‍ : സലീം, മനാഫ്, റിയാസ്, സഹീന, ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദില്‍ വെച്ച് ഖബറടക്കം നടത്തി.
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




