പെരിന്തല്‍മണ്ണയിലെ ഫലപ്രഖ്യാപനം: കെ.പി.മുസ്തഫ കോടതിയിലേക്ക്

പെരിന്തല്‍മണ്ണയിലെ ഫലപ്രഖ്യാപനം: കെ.പി.മുസ്തഫ കോടതിയിലേക്ക്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ ഫലപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കെ.പി.മുസ്തഫ
കോടതിയിലേക്ക്. 38വോട്ടിന് പരാജയപ്പെട്ടിതിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ചാണ് കോടതിയെ സമീപിക്കുന്നത്.
മണ്ഡലത്തില്‍ 3487 തപാല്‍ വോട്ടുകളില്‍ 1900 വോട്ടുകള്‍ 80 വയസ്സ് കഴിഞ്ഞ വരുടെതായിരുന്നു.
ഇതില്‍ 347 വോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കുകയും
നജീബ് കാന്തപുരത്തിനെ 38 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിയായി പ്രഖ്യാപിച്ച നടപടിയിലാണ് എല്‍.ഡി.എഫ് കോടതിയെ സമീപിക്കുന്നത്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച അധികൃതരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എല്‍ ഡി എഫ് പെരിന്തല്‍മണ്ണ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറും സി പി ഐ എം ഏരിയാ സെക്രട്ടറിയുമായ ഇ രാജേഷ് അറിയിച്ചു.
സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രധാന കാരണം. പോളിംഗ് ഓഫീസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തതിനാല്‍ 347 ബാലറ്റുകളാണ് അസാധുവാക്കിയത്. ഇത് എണ്ണുന്ന സമയത്ത് തന്നെ
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ചോദ്യം ചെയ്‌തെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ ഇത് അസാധുവാക്കി പ്രഖ്യാപിക്കുകയായിരുന്നു.

80 വയസ്സ് കഴിഞ്ഞവരുടെ വീടുകളില്‍ പോയി ബാലറ്റ് നല്‍കി വോട്ട് ചെയ്യിച്ച പോളിംഗ് ഓഫീസറുടെ അനാസ്ഥയാണിതെന്നും വോട്ടറുടെ അപാകതയല്ലെന്നും എല്‍ ഡി എഫ് ആരോപണം.
എന്നാല്‍ പരാതി നിരസിച്ച റിട്ടേണിംഗ് ഓഫീസര്‍ ഇവ ഒഴിവാക്കിയുള്ള വോട്ടുകള്‍ എണ്ണിക്കണക്കാക്കി ഫലം പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് പരാതി.

നജീബ് കാന്തപുരത്തിന് 76530, വോട്ടുകളാണ് ലഭിച്ചത്. അപരന്‍ നജീബ് കുറ്റീരി 828 വോട്ടുകള്‍ ലഭിച്ചു. ഇതേ സമയം കെ.പി.എം മുസ്തഫയുടെ അപരന്‍മാരായ
മുസ്തഫ 471, മുസ്തഫ പി കെ 750, മുഹമ്മദ് മുസ്തഫ കെ പി 751 എന്നിങ്ങനെ വോട്ടുകള്‍ നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫ 76492 വോട്ടുകളും എന്‍.ഡി.എയുടെ സുചിത്ര മാട്ടട 8021, എസ്.ഡി.പി.ഐയുടെ അഡ്വ. അബ്ദുള്‍ അഫ്‌സല്‍ പി.ടി 906, നോട്ട 867, മൊത്തം 165616 എന്നിങ്ങനെയാണ് മണ്ഡലത്തിലെ വോട്ടിങ്ങ് നില.

 

Sharing is caring!