ഭൂരിപക്ഷം പകുതി കുറഞ്ഞെങ്കിലും മലപ്പുറം ലോകസഭാ ഉപ തെരഞ്ഞെടുപ്പില്‍ വിജയം സമദാനിക്ക്

ഭൂരിപക്ഷം പകുതി കുറഞ്ഞെങ്കിലും മലപ്പുറം ലോകസഭാ ഉപ തെരഞ്ഞെടുപ്പില്‍ വിജയം സമദാനിക്ക്

ഭൂരിപക്ഷം പകുതി കുറഞ്ഞെങ്കിലും മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയം എം.പി. അബ്ദുസമദ് സമദാനിക്ക്. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ മലപ്പുറം ലോക്‌സഭാ
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ എം.പി.അബ്്ദുസമദ് സമദാനിക്ക് വിജയം. എതിര്‍സ്ഥാനാര്‍ഥിയായ എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റ്്കൂടിയായ വി.പി.സാനുവിനെ 1,146,15 വോട്ടുകള്‍ക്കാണ് സമദാനി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം പകുതിയിലധികം കുറഞ്ഞു.
കഴിഞ്ഞ തവണ 260153 വോട്ടുകളുടെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയപ്പോള്‍ ഇത്തവണ 114615വോട്ടുകളുടെ ഭൂരിപക്ഷമാണ് സമദാനിക്ക് നേടാന്‍ സാധിച്ചത്.
നിയമസഭയിലേക്കു മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി എം.പിസ്ഥാനം രജിവെച്ചതോടെയാണ് മലപ്പുറത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അബ്്ദുസമദ് സമദാനിക്ക് 538248 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇടതു സ്ഥാനാര്‍ഥി വി.പി.സാനുവിന് 423633 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി എ.പി.അബ്്ദുള്ളക്കുട്ടിക്ക് 68935 വോട്ടുകളുമാണ് ലഭിച്ചത്. ഇത്തവണ ഇടതുമുന്നണിക്ക് ഒരു ലക്ഷത്തിലധികം വോട്ടുകളാണ് അധികമായി ലഭിച്ചു. അതേസമയം ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകള്‍ കുറയുകയും ചെയ്തു. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്ക് 589873 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്ന വി.പി.സാനുവിന് ലഭിച്ചത് 329720 വോട്ടുകളായിരുന്നു. ബി.ജെ.പി.സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ അന്ന് 82332 വോട്ടുകളാണ് നേടിയത്.ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 68395 വോട്ടുകളാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുതരംഗം മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക്
ഗുണകരമായിട്ടുണ്ടെന്നാണ് വോട്ട് നിലകാണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ അധികം നേടാനും വി.പി.സാനുവിന് ഇത്തവണ സാധിച്ചു.

മലപ്പുറം (ലോക്‌സഭ)വോട്ടുനില
1.എം.പി അബ്്ദുസമദ് സമദാനി (യുഡിഎഫ്)-538248
2. വി.പി സാനു (എല്‍ഡിഎഫ്)-423633
3.എ.പി.അബ്്ദുള്ളക്കുട്ടി (എന്‍ഡിഎ)-68935
4.ഡോ.തസ്ലിം റഹ്മാനി (എസ്ഡിപിഐ)-46758
ഭൂരിപക്ഷം-114615

 

 

Sharing is caring!