നിലമ്പൂരില്‍ 2794 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും പി.വി.അന്‍വര്‍

നിലമ്പൂര്‍: തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം കാഴ്ചവെച്ച് ഫലം വരും മുമ്പേ വിടപറഞ്ഞ വി.വി. പ്രകാശിനെ പിന്നിലാക്കി നിലമ്പൂരില്‍ വീണ്ടും പി.വി അന്‍വര്‍ വിജയിച്ചു. വാശിയേറിയ മത്സരത്തില്‍ പലപ്പോഴും ഫലം മാറിമറിഞ്ഞുവെങ്കിലും ഒടുവില്‍ വിജയം അന്‍വറിനെ തുണക്കുകയായിരുന്നു. 2794 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. കഴിഞ്ഞ തവണ വിജയിച്ച് എം.എല്‍എയായ അന്‍വറിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി യു.ഡി.എഫ് ഉയര്‍ത്തുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞിട്ടും അദ്ദേഹം ആഫ്രിക്കയിലായതിനാല്‍ ഇതെല്ലാം തിരിച്ചടിയാകുമെന്നായിരുന്നു കരുതിയത്.

 

Sharing is caring!