പി.കെ.ഫിറോസിനെ പരാജയപ്പെടുത്തി താനൂരില്‍ വി.അബ്ദുറഹിമാന് തന്നെ

മലപ്പുറം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്നു മലപ്പുറം ജില്ലയിലെ താനൂര്‍. മുസ്ലിം ലീഗ് കോട്ടയായിരുന്ന താനൂരില്‍ നിന്ന് ജയിച്ചുകയറിയ പ്രമുഖര്‍ നിരവധിയാണ്. 2016ലാണ് വ്യവസായിയായ വി അബ്ദുര്‍റഹ്മാന്‍, പ്രമുഖ ലീഗ് നേതാവായ അബ്ദുറഹ്മാന് രണ്ടത്താണിയെ കശക്കിയെറിഞ്ഞ് വിജയക്കൊടി പാറിച്ചത്. സേവന പ്രവര്‍ത്തനങ്ങളുമായി കളം നിറഞ്ഞ വി അബ്ദുര്‍റഹ്മാന്‍ 5000ത്തോളം വോട്ടിനാണ് അന്ന് അബ്ദുര്‍ഹ്മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയത്. ഇടതുസ്വതന്ത്രനായാണ് വി അബ്ദുറഹ്മാന് അന്ന് ജയിച്ചത്. ഇക്കുറിയും മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് വി അബ്ദുര്‍റഹ്മാനെ തന്നെയാണ് രംഗത്തിറക്കിയത്. എന്നാല്‍, ഏതു വിധേനയും മണ്ഡലം തിരിച്ചുപിടിക്കാന്‍ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാവായ പി കെ ഫിറോസിനെയാണ് ഗോദയിലിറക്കിയത്. പൊടിപാറിയ പോരാട്ടമാണ് താനൂരില്‍ ഇക്കുറി ഉണ്ടായത്. ലീഡ് നില മാറി മറിഞ്ഞ വോട്ടെണ്ണല്‍ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചത്. വോട്ടുകള്‍ മുഴുവന്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 167 വോട്ടുകളുടെ ഭൂരിപക്ഷവുമായി വി അബ്ദുറഹ്മാന് മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]