സര്‍വേകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സര്‍വേകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍വ്വേകള്‍ നിരര്‍ത്ഥകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ചാനലുകള്‍ വിവിധ രൂപത്തിലുള്ള സര്‍വേകളാണ് പുറത്തുവിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ബൂത്തില്‍ നിന്ന് ഒരാളോട് ചോദിച്ചിട്ട് ആ ബൂത്തിലെ മുഴുവന്‍ ഫലവും പറയുകയാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുള്ള സ്ഥലത്ത് 250 പേരോട് ചോദിച്ച് ഫലം പ്രഖ്യാപിക്കുന്നു. സര്‍വേയുടെ ഒരു നിയമങ്ങളും പാലിക്കുന്നില്ല. കോഴിക്കോട് ജില്ലയില്‍ ഒമ്പത് സീറ്റും യു.ഡി.എഫിനെന്ന് ഒരു സര്‍വേ പറയുമ്പോള്‍, മറ്റൊരു സര്‍വേ ഒരു സീറ്റ് പോലുമില്ലെന്ന് പ്രവചിക്കുന്നു. അതെങ്ങനെ ശരിയാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സര്‍വേകളെ ആശ്രയിക്കാന്‍ സാധിക്കില്ലെന്ന് അവയുടെ പരസ്പര വിരുദ്ധമായ പ്രവചനങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു അദ്ദേഹം പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും അതിന്റെ മറവില്‍ കൃത്രിമം കാണിക്കുകയുമാവും പിന്നിലെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പോസ്റ്റല്‍ വോട്ടിന്റെ കെട്ടില്‍ കൃത്രിമമുണ്ടാക്കാം. വോട്ട് എണ്ണിത്തോല്‍പ്പിക്കാന്‍ ശ്രമമുണ്ടാകും. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചനത്തിന് വിരുദ്ധമായ ഫലമാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]