കോവിഡിനെതിരായ പോരാട്ടത്തില്‍ ഗിയറുള്ള സൈക്കിള്‍ സ്വന്തമാക്കി മലപ്പുറം മേലാറ്റൂരിരിലെ ഏഴൂവയസ്സുകാരന്‍

മലപ്പുറം: കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്ന ഹൃതിക്കിന്റെ നല്ല മനസ്സിന് സ്‌നേഹസമ്മാനം. ആഗ്രഹിച്ചതുപോലെ ഗിയറുള്ള സൈക്കിള്‍ സ്വന്തം. ഒരുവര്‍ഷമായി സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തുക വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയതാണ് ഈ ഏഴുവയസുകാരന്‍. സ്ഥിരമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണുന്ന ഹൃതിക് വാക്‌സിന്‍ ചലഞ്ചിലേക്ക് തന്റേതായ സഹായം വേണമെന്ന ആഗ്രഹത്താലാണ് കൊച്ചുസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത്. ദേശാഭിമാനി റിപ്പോര്‍ട്ടുചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കോഴിക്കോട്ടെ ബോസ്‌ക് കമ്പനി സൈക്കിള്‍ നല്‍കാന്‍ തീരുമാനിച്ചു. കമ്പനി
സിഇഒ എസ് എം ജാസിം, മേയര്‍ സാഹിര്‍ അബ്ദുള്‍ ജബാര്‍ എന്നിവര്‍ വീട്ടിലെത്തി സൈക്കിള്‍ കൈമാറി.
മലപ്പുറം മേലാറ്റൂര്‍ ഓലപ്പാറ എടക്കാട്ട് പാട്ടതൊടിയില്‍ ഹരീഷ് — രേഖ ദമ്പതികളുടെ മകനാണ് ഹൃതിക്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]