43-ാം വയസ്സില്‍ 43 തവണ രക്തംദാനം ചെയ്ത് ജൗഹറലി

43-ാം വയസ്സില്‍ 43 തവണ രക്തംദാനം ചെയ്ത് ജൗഹറലി

മക്കരപറമ്പ്: ട്രോമ കെയര്‍ വളണ്ടിയറും വെല്‍ഫയര്‍ പാര്‍ട്ടി സജീവ പ്രവര്‍ത്തകനുമായ ജൗഹറലി തങ്കയത്തില്‍ 43 വയസ്സില്‍ 43 തവണ രക്തം ദാനം ചെയ്ത് മാതൃകയാകുന്നു. രക്തദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുവാനും അത്യാവശ്യഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കുവാനും ഏറെ സഹായകരമായ സേവനമാണ് രക്തദാനം. മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും സന്ദേശമടയാളപ്പെടുത്തുന്ന ഈ മഹദ് ദൗത്യം കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി മുടക്കമില്ലാതെ തുടരുകയാണ് ജൗഹറലി
ഇന്ത്യക്കകത്തും പുറത്തും രക്തം ദാനം ചെയ്ത ജൗഹറലി ബ്ളഡ് ഡോണേര്‍സ് കേരളയുമായി സഹകരിച്ചാണ് ഇപ്പോള്‍ രക്തം നല്‍കുന്നത്.

രക്തം കൊടുക്കുന്നത് കൊണ്ട് ഇതുവരെ ഒരു പ്രയാസവുമുണ്ടായിട്ടില്ലെന്നും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുവാന്‍ കാരണമാകുന്നതിലെ സന്തോഷമാണ് ഈ രംഗത്തെ ഏറ്റവും വലിയ പ്രചോദനമെന്നും ജൗഹറലി പറഞ്ഞു
വടക്കാങ്ങരയില്‍ പരേതരായ തങ്കയത്തില്‍ മുഹമ്മദ് കുഞ്ഞിപ്പയുടേയയും ഹലീമയുടേയും മകനായ ജൗഹറലി ടാലന്റ് പബ്ളിക് സ്‌ക്കൂള്‍ മാനേജറാണ്, ഖത്തറിലെ പത്രപ്രവര്‍ത്തകന്‍ ഡോ:അമാനുള്ളവടക്കാങ്ങര സഹോദരനാണ്.

 

Sharing is caring!