മലപ്പുറം വീമ്പൂരില്‍ ടിപ്പര്‍ലോറിയിടിച്ച് ബൈക്ക് യാത്രികനായ 20കാരന്‍ മരിച്ചു

മലപ്പുറം വീമ്പൂരില്‍ ടിപ്പര്‍ലോറിയിടിച്ച് ബൈക്ക് യാത്രികനായ 20കാരന്‍ മരിച്ചു

മഞ്ചേരി : നിയന്ത്രണംവിട്ട ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വീമ്പൂര്‍ മാരിയാട് അവില്‍ മില്ലിന് സമീപം കോഴിശ്ശേരി മുജീബിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെ പൂക്കോട്ടൂര്‍ കോവിലകം വളവിലാണ് അപകടം. പൂക്കോട്ടൂര്‍ പി എം ആര്‍ പെട്രോള്‍പമ്പ് ജീവനക്കാരനായ ഫാസില്‍ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് അപകടം. അപകടത്തില്‍പ്പെട്ട ഫാസില്‍ തല്‍ക്ഷണം മരിച്ചു. സുനീറയാണ് മാതാവ്. സഹോദരങ്ങള്‍ : ഫൗസാന്‍, മുഹമ്മദ് ഫര്‍ഹാന്‍. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീമ്പൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

Sharing is caring!