വി.വി.പ്രകാശിന്റെ മരണം അനുശോചിച്ച് രാഷ്ട്രീയ കേരളം

വി.വി.പ്രകാശിന്റെ മരണം അനുശോചിച്ച് രാഷ്ട്രീയ കേരളം

വി.വി.പ്രകാശിന്റെ  മരണത്തില്‍ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ചെന്നിത്തല ഫേസ്ബുക്കിലെഴുതി. നിലമ്പൂരില്‍ യു.ഡി.എഫിന് വന്‍ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്. കെ.എസ്.യു കാലം മുതല്‍ക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഭാരവാഹി ആയപ്പോഴും ഞങ്ങള്‍ക്കിടയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുചെന്നിത്തല പറഞ്ഞു.അപ്രതീക്ഷിത വിയോഗമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. തീരാ നഷ്ടമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മലപ്പുറം ഡി.സി.സി പ്രസിഡന്റും,നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശ് വിടവാങ്ങിയെന്ന വാര്‍ത്തയുടെ ഞെട്ടലിലാണിപ്പോഴും, കോണ്‍ഗ്രസിലെ സൗമ്യ സാന്നിധ്യമായിരുന്നു പ്രകാശ്. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ കരുത്ത് പകര്‍ന്ന് കൂടെ നിന്ന സഹപ്രവര്‍ത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു.
ആദരാഞ്ജലികള്‍- പികെ കുഞ്ഞാലിക്കുട്ട് ഫേസ്ബുക്കില്‍ കുറിച്ചു.

Sharing is caring!