കൊവിഡ് നെഗറ്റീവായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആശുപത്രി വിട്ട യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചപ്പോള്‍ കോവിഡ് പൊസിറ്റീവാണെന്ന് റിപ്പോര്‍ട്ട്

കൊവിഡ് നെഗറ്റീവായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആശുപത്രി വിട്ട യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചപ്പോള്‍ കോവിഡ് പൊസിറ്റീവാണെന്ന് റിപ്പോര്‍ട്ട്

അരീക്കോട്: മലപ്പുറം അരീക്കോട് കൊവിഡ് നെഗറ്റീവെന്ന് പരിശോധനയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ട യുവാവ് 24 മണിക്കൂറിനകം മരണപ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പൊസിറ്റീവാണെന്ന് റിപ്പോര്‍ട്ട്. മരിച്ചത് മലപ്പുറം അരീക്കോട്ടെ 37കാരനായ രതീഷ്.

ഇക്കഴിഞ്ഞ 14ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട രതീഷിനെ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16ന് കൊവിഡ് പൊസിറ്റീവെന്ന് കണ്ടെത്തി. പത്തുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 25ന് നടത്തിയ പരിശോധനയില്‍ കൊവിഡ് നഗറ്റീവെന്ന് കണ്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്നലെ വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ പത്തുമണിയോടെ ബന്ധുക്കള്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റീവെന്ന് കണ്ടെത്തിയത്. അരീക്കോട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ സ്റ്റീല്‍

Sharing is caring!