മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ 4,72,337 പേര്‍

കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രോഗബാധിതര്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. കോവിഡ് പരിശോധനക്കും ചികിത്സക്കുമായി വിപുലമായ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് ഒരുക്കുന്നത്. 11 ചികിത്സാ കേന്ദ്രങ്ങള്‍ കോവിഡ് ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളാക്കി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. രോഗികളുടെ ചികിത്സ പൂര്‍ണ്ണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ സാഹചര്യമനുസരിച്ച് ഉയര്‍ത്തും. നിലവില്‍ ഏറ്റെടുത്ത കോവിഡ് ഫസ്റ്റ് ലൈന്‍/ സെക്കന്‍ഡി ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു,

സ്ഥാപനം- എവറസ്റ്റ് ഹോസ്റ്റല്‍, കാലിക്കറ്റ് സര്‍വ്വകലാശാല, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 250), സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍-100), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്.

സ്ഥാപനം- ഐ.ജി.എം.ആര്‍ നിലമ്പൂര്‍ സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 200), സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍-100), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – നിലമ്പൂര്‍ നഗരസഭ.

സ്ഥാപനം- അല്‍ സഫ കാളികാവ്, സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍-125), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – കാളികാവ് ബ്ലോക്ക് പഞ്ചായത്ത്.

സ്ഥാപനം- കരിപ്പൂര്‍ ഹജ്ജ് ഹൗസ്, സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍-250), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്.

സ്ഥാപനം- അല്‍ഷിഫ ഫാര്‍മസി ഹോസ്റ്റല്‍ കീഴാറ്റൂര്‍, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 300), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്.

സ്ഥാപനം- കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളജ് തവനൂര്‍ സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 400), സി.എസ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍-100), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്.

സ്ഥാപനം- പൊന്നാനി എം.ഇ.എസ്. കോളജ് ഗേള്‍സ് ഹോസ്റ്റല്‍, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 50), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – പൊന്നാനി നഗരസഭ.

സ്ഥാപനം- തിരൂരങ്ങാടി താലൂക്ക് ആശുപത്രി, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 250), സി.എസ്.എല്‍.ടി.സി (പുതിയ കെട്ടിടത്തില്‍ ഒരുക്കേണ്ട ബെഡുകള്‍-89), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – സൂപ്രണ്ട്, താലൂക്ക് ആശുപത്രി.

സ്ഥാപനം- വണ്ടൂര്‍ താലൂക്ക് ആശുപത്രി, സി.എഫ്.എല്‍.ടി.സി (ഒരുക്കേണ്ട ബെഡുകള്‍- 50), കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല – സൂപ്രണ്ട്, താലൂക്ക് ആശുപത്രി.

ഗവ. വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി പൊന്നാനി, കോവിഡുമായി ബന്ധപ്പെട്ട അമ്മമാരുടേയും കുട്ടികളുടേയും ചികിത്സയ്ക്കുള്ള പ്രത്യേക കേന്ദ്രം.

സര്‍ക്കാര്‍, പ്രൈവറ്റ്, പ്രൈവറ്റ് എംപാനല്‍ഡ് ആശുപത്രികളിലും ഇതിനനുബന്ധമായി ചികിത്സാ ക്രമീകരണങ്ങള്‍ ഒരുക്കണം.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ബെഡുകളുടെ നില 163ല്‍ നിന്ന് 300 ആയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 28 ല്‍ നിന്ന് 55 ആയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ബെഡുകളുടെ എണ്ണം 50ല്‍ നിന്ന് നൂറായും ഉയര്‍ത്തണണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇതിനനുസൃതമായി ജീവനക്കാരെ നിയമിക്കാനും കലക്ടര്‍ ഉത്തരവായിട്ടുണ്ട്.്

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ 4,72,337 പേര്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ 4,72,337 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,24,971 പേര്‍ക്ക് ഒന്നാം ഡോസും 47,406 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍ ഇതുവരെ 37,891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാം ഡോസും 22,430 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണ് പോരാളികളില്‍ 13,287 പേര്‍ക്ക് ഒന്നാം ഡോസും 9,657 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉ ദ്യോഗസ്ഥരില്‍ 33,482 പേര്‍ ആദ്യ ഘട്ട വാക്സിനും 6,099 പേര്‍ രണ്ടാം വാക്സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 3,40,311 പേര്‍ ആദ്യഘട്ട വാക്സിനും 9,310 പേര്‍ രണ്ടാം ഘട്ട വാക്സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

Sharing is caring!