മഞ്ചേരിയില്‍ പ്ലസ്ടു പരീക്ഷയെഴുതാന്‍ സുഹൃത്തിനെ പറഞ്ഞയച്ച വിദ്യാര്‍ത്ഥിയും പരീക്ഷയെഴുതാന്‍ ഹാളില്‍ കയറിയ കൂട്ടുകാരനും പൊലീസ് പിടിയില്‍

മഞ്ചേരി : മഞ്ചേരി ബോയ്സ് സ്കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതാന്‍ സുഹൃത്തിനെ പറഞ്ഞയച്ച
വിദ്യാര്‍ത്ഥിയും പരീക്ഷയെഴുതാന്‍ ഹാളില്‍ കയറിയ കൂട്ടുകാരനും പൊലീസ് പിടിയില്‍.
ഇന്ന് മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലാണ് സംഭവം. രാവിലെ 9.40ന് ഹാള്‍ടിക്കറ്റുമായി പരീക്ഷാഹാളില്‍ കയറിയ വിദ്യാര്‍ത്ഥിയെ കണ്ട് സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ വിവരം പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു. മുഹമ്മദ് റാഫിയെന്ന പേരില്‍ എക്കണോമിക്സ് പരീക്ഷയെഴുതാന്‍ കയറിയത് മുഹമ്മദ് ഷാമിലാണെന്ന് പ്രിന്‍സിപ്പല്‍ കണ്ടെത്തി. ഉടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മുഹമ്മദ് ഷാമിലിനെയും സ്കൂളിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന മുഹമ്മദ് റാഫിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ രജനി മാത്യുവിന്റെ പരാതിയില്‍ മഞ്ചേരി പൊലീസ് കേസ്സെടുത്തു. നേരത്തെ പ്ലസ് ടു പരീക്ഷയെഴുതിയ മുഹമ്മദ് റാഫി ഏതാനും വിഷയങ്ങളില്‍ മാര്‍ക്ക് കുറവായതിനെ തുടര്‍ന്നാണ് പ്രൈവറ്റായി പഠിച്ച് ഇംപ്രൂവ്മെന്റിനായി അപേക്ഷിച്ചത്. മുഹമ്മദ് ഷാമില്‍ നേരത്തെ പ്ലസ് ടു പരീക്ഷ പാസായിട്ടുണ്ട്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]