ഷാജിക്ക് മുസ്ലിംലീഗിന്റെ പൂര്‍ണ പിന്തുണ. സംരക്ഷണം നല്‍കുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം

മലപ്പുറം: കെ.എം ഷാജിക്കെതിരെ വിജിലന്‍സിനെ ഉപയോഗപ്പെടുത്തി ഇടത് ഭരണകൂടം നടത്തുന്ന പ്രതികാര നടപടികള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരവും രാഷ്രീയവുമായി ഇതിനെ ചെറുക്കുമെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്നു മലപ്പുറത്തു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കെ.എം. ഷാജിക്ക് പൂര്‍ണ പിന്തുണ നല്‍കാനും നിയമപരമായ സഹായം നല്‍കാനും മുസ്ലിംലീഗ് തീരുമാനിച്ചത്. അതോടൊപ്പം പരിശുദ്ധ റമസാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും റമസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണമെന്നും യോഗം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് പൊതുപരിപാടികള്‍ ഒഴിവാക്കണം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അര്‍ഹമായവര്‍ക്ക് സഹായമെത്തിച്ചു കൊടുക്കാന്‍ അതാത് പ്രദേശങ്ങളിലെ കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പി.കെ കുഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, അബ്ദുസമദ് സമദാനി, ഡോ. എം.കെ. മുനീര്‍, കെ.പി.എ മജീദ് സംബന്ധിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു.

 

Sharing is caring!