മലപ്പുറം ജില്ലയില്‍ 1,661 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ 1,661 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച്ച 1,661 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 1,615 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധിച്ചത്. ഉറവിടമറിയാതെ 43 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതോടൊപ്പം രോഗം ബാധിച്ചിട്ടുണ്ട്.

ഇന്ന് 169 പേര്‍ രോഗ മുക്തരായതോടെ ജില്ലയിലെ കോവിഡ് മുക്തരായവരുടെ എണ്ണം 1,25,542 ആയി. ജില്ലയില്‍ 24,896 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9,283 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 294 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 179 പേരും 165 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 625 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

കോവിഡ് സമൂഹ വ്യാപനം തടയാന്‍ കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണം. പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ കോവിഡ് ബാധ തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 (ഏപ്രില്‍ 19) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 
എ.ആര്‍ നഗര്‍ 24
ആലങ്കോട് 64
ആലിപ്പറമ്പ് 05
അമരമ്പലം 09
ആനക്കയം 07
അങ്ങാടിപ്പുറം 12
അരീക്കോട് 15
ആതവനാട് 18
ഊരകം 03
ചാലിയാര്‍ 09
ചീക്കോട് 25
ചേലേമ്പ്ര 21
ചെറിയമുണ്ടം 13
ചെറുകാവ് 20
ചോക്കാട് 08
ചുങ്കത്തറ 07
എടക്കര 08
എടപ്പറ്റ 04
എടപ്പാള്‍ 43
എടരിക്കോട് 09
എടവണ്ണ  39
എടയൂര്‍  07
ഏലംകുളം 21
ഇരിമ്പിളിയം 13
കാലടി 08
കാളികാവ് 09
കല്‍പകഞ്ചേരി 29
കണ്ണമംഗലം 15
കരുളായി 06
കരുവാരക്കുണ്ട് 20
കാവനൂര്‍ 28
കീഴാറ്റൂര്‍ 07
കീഴുപറമ്പ് 06
കോഡൂര്‍ 09
കൊണ്ടോട്ടി 74
കൂട്ടിലങ്ങാടി 06
കോട്ടക്കല്‍ 16
കുറുവ 04
കുറ്റിപ്പുറം 04
കുഴിമണ്ണ 10
മക്കരപ്പറമ്പ് 04
മലപ്പുറം 101
മമ്പാട്  08
മംഗലം 26
മഞ്ചേരി 50
മങ്കട 08
മാറാക്കര 07
മാറഞ്ചേരി 13
മേലാറ്റൂര്‍ 08
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 22
മൂത്തേടം  02
മൊറയൂര്‍ 08
മുതുവല്ലൂര്‍ 23
നന്നമ്പ്ര 02
നന്നംമുക്ക് 08
നിലമ്പൂര്‍ 29
നിറമരുതൂര്‍ 23
ഒതുക്കുങ്ങല്‍ 08
ഒഴൂര്‍ 16
പള്ളിക്കല്‍ 36
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 32
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 07
പെരുമ്പടപ്പ് 04
പെരുവള്ളൂര്‍ 02
പൊന്മള 05
പൊന്മുണ്ടം 07
പൊന്നാനി 30
പൂക്കോട്ടൂര്‍ 06
പോരൂര്‍ 04
പോത്തുകല്ല് 01
പുലാമന്തോള്‍ 14
പുളിക്കല്‍ 50
പുല്‍പറ്റ 17
പുറത്തൂര്‍ 26
പുഴക്കാട്ടിരി 02
താനാളൂര്‍ 23
താനൂര്‍ 07
തലക്കാട് 03
തവനൂര്‍ 05
താഴേക്കോട് 02
തേഞ്ഞിപ്പലം 18
തെന്നല 02
തിരുനാവായ 09
തിരുവാലി 02
തൃക്കലങ്ങോട് 17
തൃപ്രങ്ങോട് 10
തുവ്വൂര്‍ 01
തിരൂര്‍ 32
തിരൂരങ്ങാടി 12
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 19
വളവന്നൂര്‍ 16
വള്ളിക്കുന്ന് 20
വട്ടംകുളം 16
വാഴക്കാട് 39
വാഴയൂര്‍ 14
വഴിക്കടവ് 10
വെളിയങ്കോട് 10
വേങ്ങര 32
വെട്ടത്തൂര്‍ 15
വെട്ടം 12
വണ്ടൂര്‍ 10

 

Sharing is caring!