മുതുക് ചവിട്ടുപടിയാക്കിയ ജെയ്സലിനെതിരെ സദാചാര ഗുണ്ടായിസത്തിന് കേസെടുത്തു
മലപ്പുറം: പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി നല്കിയ മത്സ്യത്തൊഴിലാളി ജെയ്സലിനെതിരെ സദാചാര ഗുണ്ടായിസത്തിന് പോലീസ് കേസെടുത്തു. 2018ലെ പ്രളയകാലത്തു പ്രളയത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് രക്ഷിക്കാനായി സ്വന്തംമുതുക് ചവിട്ടുപടിയാക്കി നല്കിയ ജെയ്സല്‍ താനൂരിന്റെ ചിത്രവും വീഡിയോയും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി സഹായങ്ങളും വീടുംവരെ വിവിധ സന്നദ്ധസംഘടനകള്‍ നല്‍കിയിട്ടും താനൂര്‍ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി ജെയ്സല്‍ പണം തട്ടിയന്നാണ് പരാതി. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് ചവിട്ടിക്കയറാന്‍ സ്വന്തം പുറം കാട്ടിക്കൊടുത്ത് ജെയ്സല്‍ ശ്രദ്ധേയനായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരെ താനൂര്‍ ബീച്ചില്‍ വച്ചാണ് സംഭവം. ജെയ്സലും മറ്റ് രണ്ട് പേരും ചേര്‍ന്ന് സദാചാര പൊലീസ് ചമഞ്ഞാണ് ഇരുവരുടെയും അടുത്തതെത്തി. തുടര്‍ന്ന് നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ജെയ്സല്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയായിരുന്നു. എന്നാല്‍, ഈ പണം നല്‍കാനാവില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവ് പറഞ്ഞു. തുടര്‍ന്ന് യുവാവ് മറ്റൊരു സുഹൃത്തിനെ കൊണ്ട് 5000 രൂപ ജെയ്സലിന്റെ അക്കൗണ്ടില്‍ വാങ്ങിയെടുക്കുകയായിരുന്നത് സംബന്ധിച്ച പരാതി പൊലീസില്‍ എത്തിയിട്ടുണ്ട്.
ജെയ്സലിനെതിരെ കേസെടുത്തെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. പ്രളയകാലത്ത് മുതുക് ചവിട്ടുപടികളാക്കി രക്ഷനായ മത്സ്യത്തൊഴിലാളിയായ ജെയ്സല്‍ മലയാളക്കരയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
തിരൂരങ്ങാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് ജെയ്സലായിരുന്നു.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]