മലപ്പുറം ചങ്ങരംകുളത്ത് ഫുട്‌ബോള്‍ പോസ്റ്റിലെ വലയില്‍ കുടുങ്ങിയ നായക്ക് രക്ഷകനായി യുവാവ്

ചങ്ങരംകുളം : ഫുട്‌ബോള്‍ പോസ്റ്റിലെ വലയില്‍ കുടുങ്ങിയ നായയെ ശ്രീജേഷ് പന്താവൂര്‍ രക്ഷപെടുത്തി സ്വാതന്ത്രനാക്കി.പള്ളിക്കര കൈരളി ക്ലബ്ബിന്റെ ചിയ്യാനൂര്‍ പാടത്തുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഗോള്‍ പോസ്റ്റിലെ വലയിലാണ് ഞായറാഴ്ച്ച ഉച്ചയോടെ കൂടി തെരുവുനായയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുന്നത്.രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ പരിഭ്രാന്തനായി നായ കടിക്കാന്‍ ശ്രമിക്കുന്നത് കണ്ട് ക്ലബ് ഭാരവാഹികള്‍ മൃഗ സംരക്ഷകനായ ശ്രീജേഷ് പന്താവൂരിനെ സമീപിക്കുകയായിരുന്നു . തുടര്‍ന്ന് വൈകുന്നേരത്തോടെ നായയെ ശ്രീജേഷ് കത്രിക കൊണ്ട് വല മുറിച്ചു രക്ഷപെടുത്തി പുറത്തെത്തിച്ചു . അപകടത്തില്‍ പെട്ട നൂറ് കണക്കിന് തെരുവ് നായകള്‍ക്കും മറ്റു ജന്തു ജീവജാലങ്ങള്‍ക്കും രക്ഷകനായ ശ്രീജേഷ് പന്താവൂര്‍ സമൂഹത്തിന് മാതൃകയാവുകയാണ്

 

Sharing is caring!