മഅദിന്‍ ഗ്രാന്റ് മസ്ജിദിലെ വ്യത്യസ്ത ശൈലികളിലുള്ള ഖുര്‍ആന്‍ പാരായണ വേദി ശ്രദ്ധേയമാകുന്നു

മലപ്പുറം: ഏഴ് ശൈലികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് നടക്കുന്ന മഅദിന്‍ ഗ്രാന്റ് മസ്ജിദിലെ തിലാവ ഖത്മുല് ഖുര്‍ആന്‍ വേദി ശ്രദ്ധേയമാകുന്നു. റമളാന്‍ 1 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയാണ് പാരായണം നടക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ പാരായണം ചെയ്യുന്ന ശൈലികള്‍ സമന്വയിപ്പിച്ച് നടത്തപ്പെടുന്ന പരിപാടിക്ക് പ്രശസ്ത ഹാഫിളീങ്ങളും ഖാരിഉകളുമാണ് നേതൃത്വം നല്‍കുന്നത്.
വിശുദ്ധ ഖുര്‍ആനിന്റെ പാരായണ സൗന്ദര്യം സമൂഹത്തിലെത്തിക്കുന്നതിനും വിവിധ പാരായണ ശൈലികളെ പരിചയപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് മഅദിന്‍ ഖുര്‍ആന്‍ വിഭാഗം തലവന്‍ ഖാരിഅ് അസ്്ലം സഖാഫി മൂന്നിയൂര്‍ പറഞ്ഞു. ഹാഫിള് മുഹ്യദ്ധീന് കുട്ടി അദനി, ഹാഫിള് നഈം അദനി, ഹാഫിള് അനസ് അദനി, ഹാഫിള് സഹ്ല് അദനി, ഹാഫിള് മിദ്ലാജ് വൈലത്തൂര്‍ എന്നിവരാണ് വ്യത്യസ്ത ശൈലിയിലുള്ള ഖുര്‍ആന്‍ പാരായണത്തിന് നേതൃത്വം നല്‍കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതര്‍ പരിപാടിയില്‍ സംബന്ധിക്കും. കൊവിഡ് കാരണം ഓണ്‍ലൈനായാണ് സംപ്രേഷണം ചെയ്യുന്നത്. പരിപാടി വീക്ഷിക്കുന്നതിന്
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]