ബൈക്കപകടത്തില്‍ പരിക്കേറ്റ മലപ്പുറം ഒതായിയിലെ 21കാരന്‍ മരിച്ചു

എടവണ്ണ: ഒതായി വേരു പാലം അജ് വ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ നാലകത്ത് മുസ്തഫയുടെ മകന്‍ അര്‍ഷിക് (ജിത്തു 21) ആണ് മരണപ്പെട്ടത്. കഴിഞ്ഞ വിഷുദിനത്തില്‍ രാത്രി ഒമ്പതരയോടെ ഓതായിയില്‍ നിന്ന് പാവണ്ണ പോകുന്ന വഴി പന്നി കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സാരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞാറാഴ്ച രാവിലെ 10 ടെ യാണ് മരണം. ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. മാതാവ്: തേനൂട്ടി കല്ലിങ്ങല്‍ നസീറ. സഹോദരങ്ങള്‍ : റൂണ മുസ്തഫ, മുഹമ്മദ് ദില്‍ഷാദ്.

 

Sharing is caring!