സമസ്ത ഓണ്‍ലൈന്‍ മദ്റസ ‘തിലാവ’ റമദാന്‍ പരിപാടികള്‍ ശ്രദ്ധേയമാവുന്നു

സമസ്ത ഓണ്‍ലൈന്‍ മദ്റസ ‘തിലാവ’ റമദാന്‍ പരിപാടികള്‍ ശ്രദ്ധേയമാവുന്നു

ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ മുഖേന റമദാന്‍ ഒന്നു മുതല്‍ നടത്തിവരുന്ന ‘തിലാവ’ മജാലിസുറമദാന്‍ പ്രത്യേക പരിപാടികള്‍ ശ്രദ്ധേയമാവുന്നു. വിശുദ്ധ ഖുര്‍ആനിലെ ‘സൂറത്തുന്നാസ്’ മുതല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട അധ്യായങ്ങളാണ് പഠനത്തിന് വിധേയമാക്കുന്നത്. ഖുര്‍ആന്‍ പാരായണ നിയമങ്ങളും ആയത്തുകളുടെ അവതരണ പശ്ചാത്തലവും പ്രതിപാദിച്ചുകൊണ്ട് ലളിതമായ ശൈലിയിലാണ് അവതാരകന്‍ പാഠങ്ങള്‍ അവതരിപ്പിക്കുന്നത്. ദിവസവും രാവിലെ 8 മണി മുതല്‍ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകളായിട്ടാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പഠിതാക്കളാണ് ദിവസവും ‘മജാലിസുറമദാനില്‍’ പഠനം നടത്തുന്നത്. ഒരു മാസത്തെ ക്ലാസിനു ശേഷം പ്രത്യേകം പരീക്ഷയും ഏര്‍പ്പെടുത്തുന്നുണ്ട്.
പരീക്ഷയില്‍ വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രത്യേകം സമ്മാനങ്ങളും നല്‍കും. എം.വി. ഇസ്മായില്‍ ഹുദവി ഏഴൂര്‍, മുസ്തഫ ഹുദവി കൊടുവള്ളി, സയ്യിദ് ജലാല്‍ തങ്ങള്‍ വാഫി എന്നിവരാണ് ക്ലാസുകള്‍ അവതരിപ്പിക്കുന്നത്. സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ദര്‍ശന ടി.വി. എന്നിവയില്‍ പരിപാടികള്‍ ലഭ്യമാവും.

 

 

Sharing is caring!