പെരിന്തല്‍മണ്ണയില്‍ ഏഴുവയസ്സുകാരിയെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍വെച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ജാമ്യമില്ല

മഞ്ചേരി: ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. കല്‍പ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്ത്കുണ്ടില്‍ മുഹമ്മദ് മുസ്തഫ(47)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2021 ജനുവരി 11ന് ഉച്ചക്ക് രണ്ടര മണിക്ക് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുന്‍വശത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് സംഭവം. ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ വെച്ച് പീഡിപ്പിച്ച പ്രതി പെണ്‍കുട്ടിയെ കഞ്ചാവ് മണപ്പിച്ച് മയക്കിയതായും പരാതിയുണ്ട്. പെരിന്തല്‍മണ്ണ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പീഡനം : യുവാവിന് ജാമ്യമില്ല

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. വള്ളുവങ്ങാട് കമ്മൂക്കല്‍ രതീഷ് എന്ന കുട്ടന്‍(26)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. മൊബൈല്‍ ഫോണിലൂടെ വിളിച്ചു വരുത്തി പാണ്ടിക്കാട് അപ്പൂസ് തിയ്യേറ്ററിനടുത്തുള്ള വാട്ടര്‍ ടാങ്കിനു സമീപം കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2021 മാര്‍ച്ച് 13നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി പരാതിക്കാരിയായ അറുപതോളം കേസുകള്‍ നിലവിലുള്ളതിനാല്‍ 2021 മാര്‍ച്ച് 10ലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരം ഈ കേസ് അന്വേഷിക്കുന്നത് കൊളത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍ ബിശ്വാസ് ആണ്.

 

Sharing is caring!