മലപ്പുറത്തെ ദേശീയ ഫുട്ബാള്‍ താരത്തെ അനുമോദിച്ചു

മലപ്പുറത്തെ ദേശീയ ഫുട്ബാള്‍ താരത്തെ അനുമോദിച്ചു

വളാഞ്ചേരി: ദേശീയഫുട്ബാള്‍ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ജാസിം പരവക്കലിനെയും സി.എം.എ.ഇന്റര്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒ.കെ ഉനൈസിനെയും കാരാട് മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ അനുമോദിച്ചു.നഗരസഭാ ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങല്‍ പുരസ്‌കാരം നല്‍കി.ചടങ്ങില്‍ എം.പി ഹാരിസ് മാസ്റ്റര്‍, ഷംസുദീന്‍ എം, കെ.മുജീബ് റഹ്മാന്‍, നാസര്‍.എ, ഷാഹുല്‍ ഹമീദ്.എം.പി, ഒ.കെ.മുജീബ്, ഒ.കെ.നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.ഷാമില്‍ എം.പി, റിയാസ്.കെ, അജാസ് പാറമ്മല്‍, അലവി പരവക്കല്‍, ഷംസീര്‍ ബാബു.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Sharing is caring!