വീണ്ടും രാജ്യസഭാ എം.പിയാകാന്‍ പി.വി അബ്ദുല്‍ വഹാബ് നാളെ പത്രിക സമര്‍പ്പിക്കും

വീണ്ടും രാജ്യസഭാ എം.പിയാകാന്‍ പി.വി അബ്ദുല്‍ വഹാബ് നാളെ പത്രിക സമര്‍പ്പിക്കും

മലപ്പുറം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി വി അബ്ദുല്‍ വഹാബ് നാളെ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സീറ്റ് ലീഗിനാണെന്ന് തീരുമാനിച്ചതാണെന്നും സ്ഥാനാര്‍ഥിയായി പി വി അബ്ദുല്‍ വഹാബിന്റെ പേര് പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോക്ക്ഡൗണിനുള്ള സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി കേരളത്തിലെ മൂന്ന് ഒഴിവുകളിലേക്കാണ് ഏപ്രില്‍ 30ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സീറ്റുകളില്‍ നിലവില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാനാകും. യുഡിഎഫിന് ഉറപ്പുള്ള സീറ്റില്‍ രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കുന്ന പി വി അബ്ദുല്‍ വഹാബ് തന്നെയാണ് ഇത്തവണയും രാജ്യസഭയിലെത്തുക.

അബ്ദുല്‍ വഹാബ് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയ നേതാക്കളുടെ സാനിധ്യത്തിലാകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് തന്നെ പി വി അബ്ദുല്‍ വഹാബിനെ രാജ്യസഭാ പ്രതിനിധിയാക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചിരുന്നു. നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയമടക്കം ഈ ധാരണയുടെ പുറത്താണ് അന്തിമ തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി വി അബ്ദുല്‍ വഹാബിനെ രാജ്യസഭാ പ്രതിനിധിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തവണയും രാജ്യസഭയിലെത്തുന്നതോടെ ഇത് മൂന്നാം തവണയാകും പി വി അബ്ദുല്‍ വഹാബ് രാജ്യസഭാ എംപി സ്ഥാനം വഹിക്കുന്നത്. 2004ലാണ് അബ്ദുല്‍ വഹാബ് ആദ്യമായി രാജ്യസഭാംഗമായത്.

Sharing is caring!