ബസുകളില്‍ നിയന്ത്രണം: യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്

കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്നും സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി വാഹനങ്ങള്‍ സര്‍വീസ് നടത്തരുതെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ ഇന്ന് മുതല്‍ നടപ്പാക്കുമെന്ന് മലപ്പുറം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ടി.ജി.ഗോകുല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ബസുടമകളും ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അറിയിച്ചു.

തെരഞ്ഞെടുപ്പ് ജോലി ചെയ്ത
ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു

ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ആരംഭിച്ചു. ഷെഡ്യൂള്‍ പ്രകാരമുള്ള സെന്ററുകളിലെത്തിയാണ് ജീവനക്കാര്‍ ടെസ്റ്റ് നടത്തിയത്. മലപ്പുറം സിവില്‍ സ്റ്റേഷന്‍, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇന്നലെ (ഏപ്രില്‍ 13) ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. നാളെ (ഏപ്രില്‍ 15) വൈകീട്ട് മൂന്നിന് പെരിന്തല്‍മണ്ണ, കോട്ടക്കല്‍, തിരൂര്‍ നഗരസഭകളിലും 16ന് വൈകീട്ട് മൂന്നിന് മഞ്ചേരി മിനിസ്റ്റേഷന്‍, മലപ്പുറം എം.എസ്.പി ക്യാമ്പ്, പൊന്നാനി നഗരസഭയിലും 17ന് വൈകീട്ട് മൂന്നിന് മലപ്പുറം സിവില്‍ സ്റ്റേഷനിലും കുറ്റിപ്പുറം മിനിസിവില്‍ സ്റ്റേഷനിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ഇലക്ഷന്‍ ഡ്യൂട്ടി എടുത്ത എല്ലാം ബാങ്ക് ജീവനക്കാര്‍ക്കും ഏപ്രില്‍ 17ന് വൈകീട്ട് മൂന്നിന് മലപ്പുറം ഗ്രാമീണ ബാങ്കില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Sharing is caring!