ഇടിമിന്നലില്‍ മലപ്പുറത്തെ നവജാത ശിശുവിനും പരുക്ക്

ഇടിമിന്നലില്‍ മലപ്പുറത്തെ നവജാത ശിശുവിനും പരുക്ക്

മലപ്പുറം: മലപ്പുറത്ത് ഇടിമിന്നലില്‍ നവജാാത ശിശുവിനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലുണ്ടായ ഇടിമിന്നലിലാണ് നവജാാത ശിശുവിന് പരിക്കേറ്റത്. മലപ്പുറം വെളിയങ്കോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തട്ടാങ്ങര തലക്കാട്ട് കുഞ്ഞിഹമദ് മകള്‍ ജിഷക്കും, രണ്ട് മാസം പ്രായമായ കുഞ്ഞിനുമാണ് ഇടിമിന്നലേറ്റത്.കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റു.പരിക്കേറ്റ കുഞ്ഞിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി 9.30 ആണ് സംഭവം. സംഭവത്തില്‍ വീട്ടിലെ വൈദ്യുതി മീറ്റര്‍ ബോര്‍ഡും, ടെലിഫോണ്‍ റിസിവറും ബോക്‌സും പൊട്ടിത്തെറിച്ചു.ഗൃഹോപകരണങ്ങളായ ഫ്രിഡ്ജ്, ഫാന്‍, ബള്‍ബ്, എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചു.കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ചു.വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കി
മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരന്‍(47), മലപ്പുറം രാമപുരം കാങ്ങം പാറയിലെ കുറുമാഞ്ചേരി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം (30) എന്നിവര്‍ ഇന്നലെ മലപ്പുറത്ത് ഇടിമിന്നലേറ്റ് മരിച്ചിരുന്നു.

Sharing is caring!