ജലീല്‍ രാജി വെച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മലപ്പുറത്ത് ലീഗുകാരുടെ പ്രകടനം

മലപ്പുറം: തന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്ററില്‍ നിന്നാണെന്നും മറ്റാരു പറഞ്ഞാലും രാജിവെക്കില്ലന്നും ദാര്‍ഷ്ട്യം പറഞ്ഞിരുന്ന മന്ത്രി ജലീല്‍ ഗത്യന്തരമില്ലാതെ രാജിവെക്കേണ്ടി വന്നത് ജന വിധിയോടു കൂടി തിരിച്ചിറങ്ങാനിരിക്കുന്ന സര്‍ക്കാറിന്റെ തുടക്കം കുറിക്കലാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ജലീല്‍ രാജി വെച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജലീലിനെ ആകാശ വിക്ഷേപണം നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്തയുടെ വിധി വന്നതിനു ശേഷവും നിരന്തരം ദാര്‍ഷ്ട്യം മാത്രം പറഞ്ഞിരുന്ന മന്ത്രി പെട്ടെന്ന് ധാര്‍മികതയുടെ പേരില്‍ രാജിവെക്കേണ്ടിവന്നത് തികഞ്ഞ അപഹാസ്യതയാണ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ ചരിത്രത്തില്‍ ഇതു പോലെ കഴിവുകെട്ടരു മന്ത്രിയെ ഒരു ഗവണ്‍മെന്റിന്റെ കാലത്തും കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് സി.പി സാദിഖലി അധ്യക്ഷത വഹിച്ചു.

Sharing is caring!