മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: ഇടിമിന്നലേറ്റ് മലപ്പുറത്തു രണ്ടുപേര്‍ മരിച്ചു. മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരന്‍(47), മലപ്പുറം രാമപുരം കാങ്ങം പാറയിലെ കുറുമാഞ്ചേരി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം (30) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ എടവണ്ണയിലുണ്ടായ അപകടത്തിലാണ് ദിവാകരന്‍ മരിച്ചത്. ചാലിയാര്‍ പുഴയില്‍ ഭാര്യയും, കോളനിയിലെ മറ്റ് ആളുകള്‍ക്കുമൊപ്പം പൊന്നരിച്ച് കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് അപകടം. ദിവാകരന്റെ കയ്യില്‍ കത്തിയുണ്ടായിരുന്നതായും ഇതാകാം ഇടിമിന്നലേല്‍ക്കാന്‍ കാരണമെന്നും പറയുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ അശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സീതയാണ് ഭാര്യ. മക്കള്‍: മുത്തു, നന്ദു. മരുമകള്‍: വിചിത്ര. പിലാപറമ്പ് കൊങ്ങുംപ്പാറ വീട്ടില്‍വെച്ചാണ് ഷമീം ഇടിമിന്നലേറ്റ് മരിച്ചത്. .ഇന്‍ഡ്രസ്റ്റീല്‍ തൊഴിലാളിയാണ് ഷമീം. ഖമ്പറടക്കം രാമപുരം മഹല്ല് ജുമാ മസ്ജിദ് ഖമ്പര്‍സ്ഥാനില്‍ ,

 

 

Sharing is caring!