മന്ത്രി കെ.ടി ജലീലിന്റെ രാജിയിലേക്ക് നയിച്ചത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധി
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ രാജിയിലേക്ക് നയിച്ചത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധി. യോഗ്യത മാനദണ്ഡം തന്നെ തിരുത്തിയാണ് ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചത്. വിവാദം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം മാനേജര്‍ സ്ഥാനം രാജിവെച്ചിരുന്നു.
സ്വര്‍ണക്കടത്ത് വിവാദത്തില്‍ പോലും ചോദ്യം ചെയ്തപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്ന ജലീലിനാണ് ബന്ധു നിയമനത്തില്‍&ിയുെ; മന്ത്രിപദവിയില്‍ നിന്ന് അവസാനനാളില്‍ പടിയിറങ്ങേണ്ടി വന്നിരിക്കുന്നത്.
ഈ സര്‍ക്കാരില്‍ ബന്ധു നിയമന വിവാദത്തില്‍ പെട്ട് രാജിവെക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ജലീല്‍. ഇ.പി ജയരാജനും സമാനമായ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ തിരികെ മന്ത്രിസ്ഥാനത്തെത്തുകയുമായിരുന്നു.
അതേ സമയം രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് കുറിപ്പില്‍ നിറയെ മുസ്ലിം ലീഗിനെതിരേയുള്ള പ്രതിഷേധങ്ങളുടെയും പരിഹാസങ്ങളുടേയും കൂരമ്പാണ് ജലീല്‍ ഉയര്‍ത്തിയിരിക്കുന്നത്.
തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്നു. എന്നാല്‍ കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോനയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അല്ല രാജിയെന്ന് പറയുമ്പോള്‍ എല്ലാം മുസ്ലിം ലീഗിനു നേരെയാണ് ഉയരുന്നത്.
അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഡല്‍ഹിയില്‍ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിന്റെ പേരിലോ എന്നുമാത്രമല്ല ലീഗിനുനേരെയുള്ള കൂരമ്പുകള്‍.
സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകള്‍ പിരിച്ച് മുക്കിയതിന്റെ പേരിലോ പാലാരിവട്ടം പാലം പണിയാന്‍ നീക്കിവെച്ച കോടികള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിന്റെ പേരിലോ അല്ലെന്നുള്ളതും മുസ്ലിം ലീഗിന്റെ പ്രതികാര രാഷ്ട്രീയം മാത്രമാണിതിനു പിന്നിലെന്നു സമര്‍ഥിക്കാനും വിശുദ്ധനാണെന്ന് സമര്‍ഥിക്കാനാണ് ജലീല്‍&ിയുെ;ശ്രമിക്കുന്നത്.
മാധ്യമങ്ങളെയും കുറ്റപ്പെടുത്തുന്നു. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനായില്ലെന്നാണ് കുറിപ്പിലൂടെ സ്വയം ആശ്വാസം കണ്ടെത്തുന്നത്. പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും മാധ്യമ അന്വേഷണ സംഘങ്ങള്‍ ഉള്‍പ്പടെ ഏത് അന്വേഷണ ഏജന്‍സികള്‍ക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളില്‍ തട്ടിയുള്ള പറച്ചിലാണ് എന്നും ജലീല്‍ കുറിപ്പില്‍ പറഞ്ഞുവെക്കുന്നുണ്ട്.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]