മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍

കൊച്ചി: ബന്ധു നിയമനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്.എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം.
ഹരജി ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് നാളെയാകും പരിഗണിക്കുക. ക്യത്യമായ യോഗ്യതയില്ലാതെയാണ് അദീബിനെ നിയമിച്ചതെന്ന് ചൂണ്ടികാട്ടി ജലീലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]