മലപ്പുറം കൂട്ടായി സ്വദേശി ഖത്തറില്‍ മരിച്ചു

കൂട്ടായി:കൂട്ടായി സ്വദേശിയും ഖത്തര്‍ സനയ്യയില്‍ ഓട്ടോ മൊബൈല്‍ കമ്പനി ജീവനക്കാരനും ഖത്തര്‍ ഒ.ഐ.സി.സി ഭാരവാഹിയും ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ.പി നസറുള്ളയുടെ സഹോദരന് പുതിയകത്ത് പരേതനായ കുഞ്ഞിപ്പയുടെ മകന് അഫ്സല് (42) ഖത്തറില്‍ നിര്യാതനായി.ഭാര്യ ജസീറ ആലത്തിയൂര്‍.മക്കള്‍ ലിയ ഫാത്തിമ,അനല്‍ അബൂബക്കര്‍ മാതാവ് മറിയം ബീവി.സഹോദരങ്ങള്‍ പരേതനായ റഹീം,സാദിഖ്,ജൈസല്‍ ബാബു,ഫാത്തിമ ബീഗം,ഫൗസിയ,റജീന.ഖത്തറിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂട്ടായി പുതിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബര്‍ അടക്കം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയീച്ചു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]