തിരൂരില്‍ നടന്ന മെഗാമേളയില്‍ വിളമ്പിയത് 40,000 ബിരിയാണി

തിരൂരില്‍ നടന്ന മെഗാമേളയില്‍ വിളമ്പിയത് 40,000 ബിരിയാണി

തിരൂര്‍: ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി തിരൂരില്‍ സംഘടിപ്പിച്ച മെഗാ ബിരിയാണി മേളയില്‍ വിളമ്പിയത് 40000 ബിരിയാണി. ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി തിരൂര്‍ കിന്‍ഷിപ്പ് നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് നടത്തിയത്.

ബിരിയാണി ചലഞ്ചു ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സംഘാടകരെ പോലും അത്ഭുതപ്പെടുത്തുന്ന പങ്കാളിത്തമാണ് ബിരിയാണി മേളയില്‍ ഉണ്ടായത്.
50 ഓളം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിച്ച മേളയില്‍ 300 ഓളം വരുന്ന പാചകക്കാരാണ് ബിരിയാണി ഒരുക്കിയത്. ഇന്നലെ രാത്രിയാണ് ജോലി ആരംഭിച്ചത്.

രാവിലെ 8 മണി മുതല്‍ ബിരിയാണി വിതരണം ആരംഭിച്ച ബിരിയാണി വിതരണം ഉച്ചക്ക് 3 മണി വരെ നീണ്ടു നിന്നു. 1000 ത്തോളം വോളന്റിയര്‍മാരുടെ സഹായത്തോടെയാണ് ബിരിയാണി പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്തത്. പദ്ധതി വന്‍ വിജയമായെന്നുംസഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയുക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

Sharing is caring!