ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റി
നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റി. തെരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിന് മുമ്പേ ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി താത്കാലിക പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി. വി.വി പ്രകാശ് വീണ്ടും ഡിസിസി പ്രസിഡന്റ്ാകും. നിലമ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വി.വി പ്രകാശിനെ പ്രഖ്യാപിച്ച ശേഷമാണ് ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസിയുടെ താത്കാലിക പ്രസിഡന്റായി നിയമിച്ചത്. നിലമ്പൂര്‍ സീറ്റിനായുള്ള വി.വി പ്രകാശും ആര്യാടന്‍ ഷൗക്കത്തും വിട്ടുവീഴചയില്ലാത്ത അവകാശ വാദവുമായി ഉറച്ച് നിന്നതോടെ ഷൗക്കത്തിനു പട്ടാമ്പി സീറ്റ് നല്‍കി പ്രശ്നം പരിഹരിക്കാന്‍ എഐസിസി ശ്രമം നടത്തിയെങ്കിലും ഷൗക്കത്ത് വഴങ്ങാത്തതിനാലാണ് ഡിസിസിയുടെ താത്കാലിക പ്രസിഡന്റ് സ്ഥാനം നല്‍കി അനുരജ്ഞനത്തിലെത്തിച്ചത്. എന്നാല്‍ കേവലം ഇരുപത് ദിവസത്തിനു ശേഷം കെപിസിസി പ്രസിഡന്റ് ഷൗക്കത്തുള്‍പ്പെടെ താത്കാലി ഡിസിസി പ്രസിഡന്റുമാരായ അഞ്ചു പേരെ നീക്കുകയായിരുന്നു. തിങ്കളാഴ്ച തന്നെ പഴയ പ്രസിഡന്റ്ുമാരോടു ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. കെപിസിസി പ്രസിഡന്റിന്റെ അറിയിപ്പ് വന്നതോടെ നന്ദി രേഖപ്പെടുത്തി ഷൗക്കത്ത് ഫേ്സ് ബുക്ക് പോസ്റ്റും പുറത്തു വന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുംമുമ്പു തന്നെ ഷൗക്കത്തിനു സ്ഥാനം തെറിച്ചത് ആര്യാടന്‍ ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. വി.വി പ്രകാശ് നിലമ്പൂരില്‍ നിന്നു വിജയിച്ചാലും ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് സാധ്യത. 2016ലെ തോല്‍വിക്ക് ശേഷം മണ്ഡലത്തില്‍ നിറഞ്ഞ് നിന്നു പ്രവര്‍ത്തിച്ച ആര്യാടന്‍ ഷൗക്കത്ത് പാര്‍ട്ടി ഒരിക്കല്‍കൂടി അവസരം നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് ജില്ലയില്‍ സജീവമായിട്ടും പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കിയത് ഷൗക്കത്തിനു തിരിച്ചടിയാകും. പ്രായാധിക്യം അവഗണിച്ച് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ വി.വി പ്രകാശിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആര്യാടന്‍ മുഹമ്മദിനടക്കം കെപിസിസി നേതൃത്വം നല്‍കിയ വാഗാദാനം പാലിക്കപ്പെട്ടില്ലന്നാണ് സൂചന.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




