മലപ്പുറം കുന്നുംപുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കുന്നുംപുറം ചെങ്ങാനിയില്‍ നീന്തല്‍ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോട്ടക്കല്‍ ആട്ടീരി വടക്കേതില്‍ അഹമ്മദിന്റെ മകന് മുഹമ്മദ് മുസമ്മില്‍ എന്ന നാജി ( 16) ആണ് മരിച്ചത്. വൈകുന്നേരമാണ് സംഭവം. കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നാജി. മാതാവ്: ഉമ്മാച്ചു. സഹോദരി: മുഹ്സിന ഷെറിന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആട്ടീരി ജുമുഅത്തുപള്ളി ഖബറിസ്ഥാനില്‍ മറവു ചെയ്യും.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]