മലപ്പുറം പരവക്കിലിലെ യുവാവിന്റെ ചെവിക്കുള്ളില്‍ 11വര്‍ഷം മുമ്പ് അകപ്പെട്ട മുത്ത് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

മലപ്പുറം പരവക്കിലിലെ യുവാവിന്റെ ചെവിക്കുള്ളില്‍ 11വര്‍ഷം മുമ്പ് അകപ്പെട്ട മുത്ത് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

മലപ്പുറം: കുട്ടികാലത്തെ കളിക്കിടെ അബദ്ധത്തില്‍ച്ചെവിക്കുള്ളില്‍ അകപ്പെട്ട മാല മുത്ത് പതിനൊന്ന് വര്‍ഷത്തിനു ശേഷം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. മലപ്പുറം പരവക്കല്‍ കരുവാടി മുഹമ്മദിന്റെ മകനും പരവക്കല്‍ ഐ ടി ഐ ഇലക്ട്രിക്കല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അജ്മല്‍ ബിന്‍ മുഹമ്മദി(20)ന്റെച്ചെവിയില്‍ നിന്നാണ് പെരിന്തല്‍മണ്ണ അസന്റ് ഇ എന്‍ ടി ആശുപത്രിയിലെ സീനിയര്‍ ഇ എന്‍ ടി സര്‍ജന്‍ ഡോ: അനുരാധാ വര്‍മ്മ ഡോ: ആരീഫ് കെ എന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്റോസ്‌കോപ്പിക്ക് വഴി മാല മുത്ത് പുറത്തെടുത്തത്.കഴിഞ്ഞ ഞായറാഴ്ച്ച കൂട്ടുകാരോടൊന്നിച്ച് കുട്ടായി കടപ്പുത്ത് അവധി ആഘോഷമാക്കാനെത്തിയ അജ്മല്‍ കടലില്‍ ഇറങ്ങിയിരുന്നു. പെട്ടെന്നുള്ള തിരമാല കണ്ട് കരയിലേക്ക് ഓടിയ അജ്മലിന്റെ ചെവിക്ക് കുട്ടുകാരന്റെ കൈ തട്ടി നേരിയ പരിക്കേറ്റിരുന്നു.ഇതിന് ചികിത്സ തേടിയാണ് അജ്മല്‍ പിതാവ് മുഹമ്മദുമൊന്നിച്ച് ച്ചൊവ്വാഴ്ച്ച പെരിന്തല്‍മണ്ണ അസന്റ് ഇ എന്‍ ടി ആശുപത്രിയിലെത്തിയത്, ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ അജ്മലിന്റെച്ചെവിയില്‍ ഒരു വസ്തു കണ്ടെത്തുകയായിരുന്നു.ഇതോടെ ഡോക്ടര്‍ അജ്മലിന്റെ ചെവി വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. എന്റോസ്‌കോപ്പി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ച്ചെവിക്കുള്ളില്‍ കിടക്കുന്ന മാല മുത്ത് കണ്ടെത്തുകയും ഉടന്‍ പുറത്തെടുക്കുകയുമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുട്ടുകാര്‍ കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ മാല മുത്ത് ച്ചെവിയില്‍ അകപ്പെട്ടെങ്കിലും വീട്ടുകാര്‍ വഴക്ക് പറയുമെന്ന ഭയത്താല്‍ സംഭവം ആരേയും അന്ന്അറിയിച്ചിരുന്നില്ലെന്നും പിന്നീട് ഇത് മറന്ന് പോവുകയുമായിരുന്നെന്ന് അജ്മല്‍ പറഞ്ഞു.

 

Sharing is caring!