ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 76,173 വിദ്യാര്‍ഥികള്‍

ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 76,173 വിദ്യാര്‍ഥികള്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ.്എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ (ഏപ്രില്‍ എട്ട്) ആരംഭിക്കും. 295 കേന്ദ്രങ്ങളിലായി 76,173 കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 26,679 കുട്ടികള്‍. ജില്ലയില്‍ 240 ഹയര്‍സെക്കന്‍ഡറി പരീക്ഷ കേന്ദ്രങ്ങളിലായി 79,967 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നത്. 40534 ആണ്‍കുട്ടികളും 39433 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. അതില്‍ റഗുലറായി പഠിക്കുന്ന 58293 വിദ്യാര്‍ത്ഥികളും 19348 ഓപ്പണ്‍ വിദ്യാര്‍ത്ഥികളും 2326 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണുള്ളത്. ഏപ്രില്‍ എട്ട് മുതല്‍ 12 വരെയുള്ള എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവും ബാക്കിയുള്ളവ രാവിലെയും നടക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയാണ് നടക്കുക.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഇത്തവണയും പരീക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഓരോ പരീക്ഷ ഹാളിലും സാമൂഹിക അകലം പാലിച്ച് 20 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തും. പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ചു പോകുന്നതിനും നിബന്ധനകളുണ്ട്. സാനിറ്റൈസര്‍, മാസ്‌ക്ക്, ഗ്ലൗസ് എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കും. പരീക്ഷാഹാളിലേക്ക് പ്രവേശിക്കും മുമ്പ് എല്ലാവരെയും തെര്‍മല്‍ സ്‌കാനിങിന് വിധേയരാക്കും. തെര്‍മല്‍ സ്‌കാനിങില്‍ എന്തെങ്കിലും പ്രശ്നം കണ്ടെത്തുന്നവരെ പ്രത്യേകം റൂമില്‍ പരീക്ഷയ്ക്കിരുത്തും. പരീക്ഷ ഹാളുകള്‍, ടോയ്‌ലറ്റുകള്‍, കിണറുകള്‍ എന്നിവിടങ്ങളെല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്.

 

 

Sharing is caring!