കൊലപാതകം നടത്തുന്നത് പരാജയം ഉറപ്പിച്ചതിനാല്‍: മുജീബ് കാടേരി
മലപ്പുറം : ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറിച്ച് കനത്ത പരാജയം ഉറപ്പായതിനാലാണ് കണ്ണൂര്‍ ജില്ലയില്‍ സിപിഎഎം അക്രമം അഴിച്ചുവിടുന്നതിന് നേതൃത്വം നല്‍കുന്നതെന്ന് മലപ്പുറം നഗരസഭാ ചെയര്‍മാനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ തിരിച്ചടികള്‍ നേരിടുമ്പോഴും മുന്‍കൂട്ടി കാണുമ്പോഴും സിപിഎം തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന സമീപന രീതിയാണ് കൊലപാതകം. മുന്‍കൂട്ടി പ്രഖ്യാപിച്ചും സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പുനല്‍കിയും സി പി എം നടത്തുന്ന കൊലപാതകങ്ങള്‍ അധോലോക സംഘങ്ങളെപോലും നാണിപ്പിക്കുന്നതാണ്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി തെരുവിലിറങ്ങിയ സാംസ്കാരിക നായകന്മാര് തിരികെ പോകാന്‍ സാധ്യത ഇല്ലാത്തതിനാല്‍ അക്രമ രാഷ്ട്രീയത്തെകുറിച്ചുള്ള നിലപാടുകൂടി വ്യക്തമാക്കിയതിനു ശേഷമാവണം പ്രചരണ രംഗത്ത് നിന്നും തിരിച്ചു പോവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് നേതൃത്വം നല്കിയ ക്രിമിനലുകളെ നിയമത്തിനു മുന്പില് കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡണ്ട് സി പി സാദിഖലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍ സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, ബഷീര്‍ മച്ചിങ്ങല്‍, പി കെ ബാവ, ഫെബിന് കളപ്പാടന്‍, ഷാഫി കാടേങ്ങല്‍, സമീര്‍ കപ്പുര്‍, റഷീദ് കാളമ്പാടി, ജസീല്‍ പറമ്പന്‍, എന്നിവര്‍ സംസാരിച്ചു .
പ്രതിഷേധ പ്രകടനത്തിന് സുഹൈല്‍ സാദ്, സദാദ് കാമ്പ്ര, റസാഖ് വാളന്‍,സി കെ അബ്ദുറഹിമാന്, സജീര്‍ കളപ്പാടന്‍, വാജിദ് സ്രാമ്പിക്കല്‍,മുസ്ഥഫ എന്‍, ഷബീബ് കുന്നുമ്മല്‍, മുനീര്‍ വി ടി,സല്മാന് പാണക്കാട്, സി കെ ഷാഫി, അഫ്ലഹ് സി കെ ,തബ്ഷീര്‍ മുണ്ടുപറമ്പ്, റംസാന് കാട്ടുങ്ങല്‍, മഹ്മൂദ് കോതേങ്ങല്‍, സി കെ സഹീര്‍, അഷ്റഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]