യു.ഡി.എഫ് തരംഗമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല: കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് തരംഗമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: അവസാനഘട്ടത്തില്‍ മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ യു.ഡി.എഫിനു അനുകൂലമാണെന്നും യു.ഡി.എഫ് തരംഗമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ലെന്നും വോട്ട ചെയ്ത ശേഷം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 80 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നു േഅദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങള്‍ക്കൊപ്പം പാണക്കാട് സി.കെ.ഐ.എം എല്‍പി സ്‌കൂളില്‍വെച്ചുതന്നെയാണ് കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തത്.

ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ പോളിങ് ശതമാനം, ആകെ വോട്ടര്‍മാരുടെ എണ്ണം, വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം

കൊണ്ടോട്ടി- 78.28, 205261, 160686
ഏറനാട്- 77.68, 179786, 139660
നിലമ്പൂര്‍-75.23, 225356, 169539
വണ്ടൂര്‍- 73.65, 226426, 166784
മഞ്ചേരി- 74.30, 206960, 153783
പെരിന്തല്‍മണ്ണ-74.66, 217959, 162737
മങ്കട-75.17, 218774, 164454
മലപ്പുറം- 74.78, 211990,158536
വേങ്ങര- 69.87, 185356, 129518
വള്ളിക്കുന്ന്- 74.46, 198814, 148039
തിരൂരങ്ങാടി- 74.03, 197080, 145905
താനൂര്‍- 76.59, 196087, 150193
തിരൂര്‍-73.23, 229458, 168052
കോട്ടക്കല്‍- 72.38, 216480, 156698
തവനൂര്‍-74.38, 199960, 148744
പൊന്നാനി- 69.58, 205291, 142843

 

Sharing is caring!