യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും: പാണക്കാട് ഹൈദരലി തങ്ങള്‍

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും: പാണക്കാട് ഹൈദരലി തങ്ങള്‍

മലപ്പുറം: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് സി.കെ.ഐ.എം എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തങ്ങള്‍. മത വിശ്വാസവും ആചാരങ്ങളുമൊക്കെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണ്.അതിനെതിരായുള്ള ഇടതു മുന്നണിയുടെ കടന്നുകയറ്റവും പ്രസ്താവനകളും ഒട്ടും തന്നെ ശരിയല്ല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കും. അതാണ് ഞങ്ങളുടെ നയമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കൊണ്ടോട്ടി- മേലങ്ങാടി ജി.വി.എച്ച്.എസ്.എസ്, ഏറനാട്- മലപ്പുറം ഗവ.കോളജ്, നിലമ്പൂര്‍, വണ്ടൂര്‍- ചുങ്കത്തറ മാര്‍ത്തോമ കോളജ്, മഞ്ചേരി- മലപ്പുറം ഗവ.കോളജ്, പെരിന്തല്‍മണ്ണ-പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ്, മങ്കട- പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസ്, മലപ്പുറം- മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ്, വേങ്ങര- തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, വള്ളിക്കുന്ന്- തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, തിരൂരങ്ങാടി- തിരൂരങ്ങാടി കെ.എം.എം.ഒ അറബിക് കോളജ്, താനൂര്‍, തിരൂര്‍- തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്ക്, കോട്ടക്കല്‍- തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, തവനൂര്‍- കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍, പൊന്നാനി- പൊന്നാനി എ.വി.എച്ച്.എസ്.എസ്.

Sharing is caring!