പൊന്നാനിയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു

പൊന്നാനി പുഴമ്പ്രത്തിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരണപ്പെട്ടു. പൊന്നാനി ഐ.എസ്.എസ് സ്കൂളിന് സമീപം താമസിക്കുന്ന മുല്ലപ്പള്ളി കുഞ്ഞിമോന് (55) ആണ് നിര്യാതനായത്.രാവിലെ ആറരയോടെയാണ് പൊന്നാനി-എടപ്പാള്‍ സംസ്ഥാന പാതയിലെ പുഴമ്പ്രത്തിന് സമീപം വെച്ച് അപകടമുണ്ടായത്. കുണ്ടുകടവ് ജങ്ഷന് ഭാഗത്ത് നിന്ന് പോവുകയായിരുന്ന ഓട്ടോറിക്ഷയും, എടപ്പാള്‍ ഭാഗത്ത് നിന്ന് അമിതവേഗതയില്‍ പോവുകയായിരുന്ന ടിപ്പര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ ലോറി ഓട്ടോറിയയുടെ സൈഡില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ തലകീഴായി നടുറോഡില്‍ മറിഞ്ഞു വീണു.അപകട മറിഞ്ഞിട്ടും ലോറി നിര്‍ത്താതെ പോയി. ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇതിനിടെ കുഞ്ഞിമോന് മരണപ്പെടുകയും ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.പ്രദേശത്തെ സജീവ സി.പി.എം പ്രവര്‍ത്തകനാണ് മരണപ്പെട്ട കുഞ്ഞിമോന്. പിതാവ്: കുഞ്ഞി ബാവ. മാതാവ്: മറിയ.ഭാര്യ: സുഹ്റ, മക്കള്‍:ഹനീഷ്, മുഹമ്മദ് റെനീഷ്, ജഷീല്‍.മരുമകള്‍: അല്ഷിദ
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]