മാതൃകയായി പെരിങ്ങോട്ടുപുലം യൂണിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്

മാതൃകയായി പെരിങ്ങോട്ടുപുലം യൂണിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്

മലപ്പുറം: മാതൃകയായി കോഡൂര്‍ പെരിങ്ങോട്ടുപുലം യൂണിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ ഒരു വര്‍ഷമായി അടഞ്ഞു കിടന്ന പെരിങ്ങോട്ടുപുലം ജി.എല്‍.പി സ്‌കൂള്‍ തെരഞ്ഞെടുപ്പ് പോളിങ് ബൂത്തിന് സജ്ജമാക്കിയാണ് ക്ലബ്ബ് ഭാരവാഹികള്‍ മാതൃക കാണിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടഞ്ഞു കിടന്ന സ്‌കൂളും പരിസരവും വൃത്തിയാക്കിയ ഭാരവാഹികള്‍ ബൂത്ത് ഒരുക്കുന്നതിനുള്ള സജീകരണങ്ങളിലും പങ്കാളികളായി.

ഇതിനുപുറമെ വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ക്ലബ്ബ് പങ്കാളിയായിവരുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 28ന് ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വെച്ച് ടീം ഫിര്‍സേലേന നടത്തിയ മെഗാരക്തദാന ക്യാമ്പില്‍ 12 ക്ലബ്ബ് ഭാരവാഹികളാണ് രക്തദാതാക്കളായി എത്തിയത്. ക്ലബ്ബിന്റെ ജീവകാരുണ്യപ്രവര്‍ത്തന മികവിന് ചടങ്ങില്‍വെച്ചു ആദരവും ലഭിച്ചിരുന്നു. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളുമായ ഇ.കെ. അന്‍ഷിഫ്, വി.അഷ്റഫ്, കെ.ഷുഹൈബ്, മുബഷിര്‍ കോട്ട, ജിതേഷ്, കെ.മുനീര്‍, എന്‍.കെ ഷഫീര്‍, എന്‍.കെ സുഹൈല്‍, വി.ഷിഹാബ്, എ.കെ സമീര്‍, എന്‍.കെ.സഫുവാന്‍, ഷിഹാദ് ബക്കര്‍, എന്‍.കെ. സുഹൈര്‍, നിധീഷ് കുട്ടന്‍ എന്നിവരാണ് അന്നേദിവസം രക്തംദാനം ചെയ്തത്. 62-അംഗങ്ങള്‍ ഉള്‍പ്പെടുന്ന ക്ലബ്ബ് കഴിഞ്ഞ മാര്‍ച്ച് 21നാണ് ഓദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന ദിവസം തന്നെ നാലു നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ചികിത്സാധനസഹായം കൈമാറുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 14നാണ് ക്ലബ്ബിന്റെ ഭാരവാഹികള്‍ ചുമതലയേറ്റത്. സി.ഉസ്മാന്‍(പ്രസിഡന്റ്), വി.ജിതേഷ്(സെക്രട്ടറി), ഇ.കെ.അന്‍സിഫ്(ട്രഷറര്‍) ശിഹാബ് കൊടിമണ്ണില്‍(വൈസ് പ്രസിഡന്റ്),കെ.സുല്‍ത്താന്‍, എന്‍.കെ ഷഫീഖ്(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. ക്ലബ്ബ് പ്രവര്‍ത്തനത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവ ഇടപെടലുകള്‍ നടത്തുകയാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് യൂണിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ട്രഷറര്‍ ഇ.കെ.അന്‍സിഫ് പറഞ്ഞു.

Sharing is caring!