പെരിന്തല്‍മണ്ണയില്‍ ഇടതു തരംഗം സൃഷ്ടിച്ച് കെ.പി.എം മുസ്തഫ
പെരിന്തല്‍മണ്ണ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിച്ച് എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി. എം മുസ്തഫ. സ്ഥാനാര്‍ത്ഥി പ്രഖ്യാപന നാളുമുതല്‍ തുടങ്ങിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ദിനത്തിലെത്തി നില്ക്കുമ്പോള് എതിര് സ്ഥാനാര്‍ത്ഥിയെ ബഹുദൂരം പിന്നിലാക്കി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മുസ്തഫ. വിവിധ ഗ്രാമപഞ്ചായത്തുകളിലായി നൂറു കണക്കിന് കുടുംബയോഗങ്ങളിലാണ് സ്ഥാനാര്‍ത്ഥി പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം വന്‍ബഹുജന പങ്കാളിത്തമാണ് ഓരോ കുടുംബയോഗങ്ങളിലും പ്രകടമാകുന്നത്. കെപിഎം മുസ്തഫയുടെ മണ്ഡലത്തിലെ പൊതുസ്വീകാര്യതയും എല്ലാവര്ക്കും ഏത് സമയത്തും സമീപസ്ഥനാണെന്നതും പ്രചാരണപ്രവര്ത്തവനങ്ങള്ക്ക് ശക്തിപകരുന്നു. സ്ഥാനാര്‍ത്ഥിയുടെ പര്യടനങ്ങള്‍ മണ്ഡലത്തില്‍ രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന്റെ അനായാസ ജയം എന്നതിലേക്ക് പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറുന്ന കാഴ്ചയാണ് ഉയരുന്നത്. വിജയമുറപ്പിച്ച എല്‍ഡിഎഫ് മുന്നണി ഭൂരിപക്ഷം പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെറു കോര്‍ണര്‍ യോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും നൂറു കണക്കിന് സ്ക്വാഡുകള്‍ ഗൃഹ സന്ദര്‍ശനം നടത്തിയുമുളള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ വ്യക്തമായ മുന്നേറ്റം സൃഷ്ടിച്ചിക്കുന്നതില് പ്രധാന പങ്കു വഹിച്ചു.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]