മലപ്പുറത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ഉബൈദുള്ള

മലപ്പുറം: പരസ്യ പ്രചരണം അവസാനിച്ചപ്പോള്‍ മലപ്പുറത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കാനുറച്ച് പി.ഉബൈദുള്ള എം.എല്‍്.എ. മലപ്പുറം മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ത്ഥി പി. ഉബൈദുള്ള രാവിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ആനക്കയം ചെക്പോസ്റ്റില്‍ സ്കോഡ് വര്‍ക്കുകളില്‍ പങ്കെടുത്തു. ആനക്കയം, പുള്ളിയിലാങ്ങാടി,മുണ്ടിതൊടിക, അറവങ്കര, തുടങ്ങിയ സ്ഥലങ്ങളില്‍ വിവാഹങ്ങളിലും ഇരുമ്പുഴി, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലെ മരണവീടുകളിലും സന്ദര്‍ശിച്ചു.ശേഷം മുത് വത്ത് പറമ്പില്‍ നടന്ന യു. ഡി. എഫ് കുടുംബ യോഗത്തിലും കുന്നുമ്മലില്‍ യു. ഡി. എഫ് കമ്മിറ്റി സംഘടിപ്പിച്ച യു. ഡി. എഫ് റാലി യിലും പങ്കെടുത്തു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]