തിരൂരങ്ങാടിയില്‍ ആവേശം പകര്‍ന്ന് കെ.പി.എ മജീദിന്റെ റോഡ് ഷോ

തിരൂരങ്ങാടിയില്‍ ആവേശം പകര്‍ന്ന് കെ.പി.എ മജീദിന്റെ റോഡ് ഷോ

തിരൂരങ്ങാടി: തിരൂരങ്ങാടി ജനത നന്മക്കൊപ്പം തുടരുമെന്ന് തെളിയിച്ച് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദിന്റെ റോഡ് ഷോ ജനസാഗരം തീര്‍ത്തു. വൈകീട്ട് നാല് മണിക്ക് മമ്പുറം പാലം പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോയില്‍ ആയിരത്തിലതികം പേരാണ് പങ്കെടുത്തത്. ചെമ്മാട്, പാലത്തിങ്ങല്‍ എന്നിവിടങ്ങളിലൂടെ കാല്‍ നടയായി പരപ്പനങ്ങാടിയില്‍ സമാപിച്ച പരിപാടിക്ക് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പി.കെ അബ്ദുറബ്ബ് എം.എല്‍എ, അഡ്വ.പി.എം.എ സലാം, കെ.എം ഹംസ, എം.കെ ബാവ, കെ.പി.കെ തങ്ങള്‍, പി.എസ്.എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, ഹനീഫ പുതുപറമ്പ്, സി.കെഎ റസാഖ്, എ.കെ മുസ്തഫ, വി.എം മജീദ്, യു.എ റസാഖ്, മോഹനന്‍ വെന്നിയൂര്‍, അഷ്റഫ് തച്ചറപടിക്കല്‍, സൈതലവി കടവത്ത്, സി.പി ഇസമായീല്‍, പി.കെ അസീസ്, യു.കെ മുസ്തഫ മാസ്റ്റര്‍, സി അബ്ദുറഹ്മാന്‍ കുട്ടി, ഉമ്മര്‍ ഓട്ടുമ്മല്‍, ഊര്‍പ്പായി മുസ്തഫ, നടുത്തൊടി മുസ്തഫ, പി അലി അക്ബര്‍, അനീസ് കൂരിയാടന്‍ നേതൃത്വം നല്‍കി.

Sharing is caring!