ഊരകം മിനി ഊട്ടിയിലെ കൊക്കയില്‍ വീണ നിലയില്‍ മൃതദേഹം കണ്ടെത്തി

ഊരകം മിനി ഊട്ടിയിലെ കൊക്കയില്‍ വീണ നിലയില്‍ മൃതദേഹം കണ്ടെത്തി

വേങ്ങര: ഊരകം മിനി ഊട്ടി – പൂളാപ്പീസ് റോഡില്‍ എരുമപ്പാറക്കു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.റോഡരികില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നത് കണ്ട് നാട്ടുകാരില്‍ ചിലര്‍ എടുക്കുകയായിരുന്നു.തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം താഴ്ചയില്‍ വീണു കിടക്കുന്നത് കണ്ടത്. അതേ സമയം കഴിഞ്ഞ രണ്ടു ദിവസമായി കാണാതായ എടരിക്കോട് പുതുപ്പറമ്പിലെ ക്വോര്‍ ട്ടേഴ്‌സില്‍ താമസക്കാരനായ ആലപ്പുഴ സ്വദേശിയായ നൗഫ (20) ലിന്‍േറതാണ് മൃതദേഹമെന്ന് സംശയിക്കുന്നു.
വേങ്ങര ഐ പി ,എം ആദം ഖാന്റെ നേതൃത്വത്തില്‍ പോലീസും മലപ്പുറത്തു നിന്നു ഫയര്‍ ആന്റ് റസ്‌ക്യൂ ഫോഴ്‌സും ഇ ആര്‍ എഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍

 

Sharing is caring!