തന്നെ കാണാന്‍ വരുന്നവര്‍ക്കായി പ്രാര്‍ഥിക്കുന്നതിനെ സമസ്തയുടെ പിന്തുണയായി പ്രചരിപ്പിക്കരുത്; ജിഫ്രി മുത്തുക്കോയ തങ്ങള്‍

തന്നെ കാണാന്‍ വരുന്നവര്‍ക്കായി പ്രാര്‍ഥിക്കുന്നതിനെ സമസ്തയുടെ പിന്തുണയായി പ്രചരിപ്പിക്കരുത്; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ കാണാന്‍ വരുന്നവര്‍ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവരോടൊപ്പം നിന്ന് പ്രാര്‍ഥിക്കുന്നതിനെ സമസ്തയുടെ പിന്തുണയായി പ്രചരിപ്പിക്കപ്പെടുന്നത് ശരിയായ രീതിയല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും സ്ഥാനാര്‍ഥികള്‍ വന്നു കാണാറുണ്ട്. ആരെയും മടക്കി അയക്കാറില്ല. രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്നവര്‍ വിജയിക്കട്ടെ എന്നാണ് ഈ സന്ദര്‍ഭങ്ങളിലെല്ലാം പ്രാര്‍ഥിക്കാറുള്ളത്. എന്നാല്‍ അവരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും വിഡിയോയും വച്ച് സമസ്തയുടെ പിന്തുണയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും തെറ്റായി പ്രചരിപ്പിക്കരുതെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.

Sharing is caring!