കോട്ടക്കലില്‍ ലീഗ് കോട്ട തകരുമോ ?
മലപ്പുറം: കുടുംബയോഗങ്ങളില്‍ നിറസാന്നിദ്ധ്യമായി കോട്ടക്കല്‍ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്‍.എ.മുഹമ്മദ്കുട്ടിയുടെ കുടുംബയോഗങ്ങള്‍ ഇരിബിളിയം പഞ്ചായത്തിലും വളാഞ്ചേരിനഗരസഭയിലും പുരോഗമിക്കുന്നു..
ഇരിബിളിയം പഞ്ചായത്തിലെ കോട്ടപ്പുറം ടഇ കോളനിയിലാണ് രാവിലത്തെ പ്രഭാതഭക്ഷണവും കുടുംബയോഗവും നടന്നത് ഉര്ഘാടനം വി.പി. സക്കറിയ നിര്‍വ്വഹിച്ചു
ശേഷം വെണ്ടല്ലൂര്‍ കൊടലോടിപറമ്പിലായിരുന്നു അവിടെ വി.കെ.രാജീവ് ഉല്‍ഘാടനം ചെയ്ത് സംസാരിച്ചു
കൊടുമുടി പോക്കാട്ടുകുഴിയിലെ ഉല്‍ഘാടനം ഷെരീഫ് പാലോളി നിര്‍വ്വഹിച്ചു
പിന്നീട് പുറമണ്ണൂര്‍ വയ്യാടന് കോളനിയിലെ ഉല്‍ഘാടനം ശങ്കരന് മാസ്റ്ററും ലക്ഷംവീട് കോളനിയിലെ ഉല്‍ഘാടനം മുകുന്ദന് മാസ്റ്ററും നിര്‍വ്വഹിച്ചു വളാഞ്ചേരി ഏരിയ സെന്റെര് അംഗം സത്താര്‍ മാസ്റ്റര്‍, എല്‍.സി.സെക്രട്ടറി സുരേഷ്,സി.പി.ഐ. കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കുകയും ഇരബിളിയത്തെ കുടുംബയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു
വളാഞ്ചേരിയിലെ കാര്‍ത്തല പള്ളിപ്പറമ്പ് പ്രദേശത്തെ കുടുംബയോഗം
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പി സക്കറിയ ഉദ്ഘാടനം ചെയ്തു.
ടി.പി അബ്ദുല്‍ ഗഫൂര്‍, പി.പി രഘുനാഥ് എന്നിവര്‍ കുടുംബയോഗത്തില്‍ പങ്കെടുത്തു.
അവസാനഘട്ട ഇലക്ഷന് പ്രചരണത്തിന്റെ ഭാഗമായി ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഉച്ചക്ക് 12 മണിയോടുകൂടി സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. എല്‍ സി സെക്രട്ടറി ഇ.ആര് രാജേഷ്, എല്‍ സി സെന്റര്‍ അംഗവും ആര്യവൈദ്യശാല യൂണിയന് ജനറല്‍ സെക്രട്ടറിയുമായ എം. രാമചന്ദ്രന്, എല്‍ സി മെമ്പര്‍ ടി.പി ഷമീമ്, മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. ആര്യവൈദ്യശാലയുടെ സിഇഒ, ജോയിന്‍ ജനറല്‍ മാനേജര്‍മാര്‍, എച്ച് ആര് എം, പേഴ്സണല്‍ മാനേജര്‍ കൂടാതെ ആര്യവൈദ്യശാലയിലെ മറ്റു ജീവനക്കാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]